എ​ര​ഞ്ഞി​മാ​വ് -കൂ​ളി​മാ​ട് റോ​ഡ് പ്ര​വൃ​ത്തി; സാ​ങ്കേ​തി​കാ​നു​മ​തി​യാ​യി
Saturday, January 29, 2022 12:23 AM IST
മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ളി​ലൊ​ന്നും ഊ​ട്ടി കോ​ഴി​ക്കോ​ട് ഹ്ര​സ്വ​ദൂ​ര പാ​ത​യു​ടെ ഭാ​ഗ​വു​മാ​യ എ​ര​ഞ്ഞി​മാ​വ് കു​ളി​മാ​ട് റോ​ഡ് പ്ര​വൃ​ത്തി​ക്ക്സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ചു.
സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മെ​യി​ന്‍​റ​ന​ൻ​സ് പ്ലാ​ൻ ഫ​ണ്ടി​ൽ ഉ​ൾ​പ്പെ​ടു​ത്തി ന​വീ​ക​രി​ക്കു​ന്ന​തി​നാ​ണ് സാങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ച​ത്.

6.900 കിമി ന​വീ​ക​ര​ണ​ത്തി​ന് ആ​റു കോ​ടി​യാ​ണ് അ​നു​വ​ദി​ച്ചി​രു​ന്ന​ത്.​ ബിഎം ആൻഡ് ബി​സി നി​ല​വാ​ര​ത്തി​ലു​ള്ള ടാ​റിം​ഗ്, ആ​വ​ശ്യ​മു​ള്ള​യി​ട​ങ്ങ​ളി​ൽ ഡ്രൈ​നേ​ജ്, ഇ​ന്‍റ​ർ ​ലോ​ക്ക് തു​ട​ങ്ങി​യ​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ണ്ട്. ​വൈ​കാ​തെ ടെ​ൻ​ഡ​ർ ചെ​യ്ത് പ്ര​വൃ​ത്തി ആ​രം​ഭി​ക്കും.​ എ​ര​ഞ്ഞി​മാ​വ് മു​ത​ൽ കു​ളി​മാ​ട് വ​രെ​യു​ള്ള ഭാ​ഗ​ത്ത് പ​ല​യി​ട​ങ്ങ​ളി​ലും റോ​ഡ് ത​ക​ർ​ന്ന് ഗ​താ​ഗ​തം ദു​ഷ്ക്ക​ര​മാ​യ അ​വ​സ്ഥ​യാ​ണ്.

പ​ന്നി​ക്കോ​ട് കെഎ​സ്ഇ​ബി ഓ​ഫീ​സി​ന് സ​മീ​പം റോ​ഡി​ൽ വ​ലി​യകു​ഴി രൂ​പ​പ്പെ​ട്ടി​ട്ടു​ണ്ട്. ​
ഇ​തൊ​ഴി​ച്ചാ​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ടാ​റിം​ഗ് ന​ട​ത്തി​യ റോ​ഡി​ന് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ളൊ​ന്നും സം​ഭ​വി​ച്ചി​രു​ന്നി​ല്ല.

അ​തേ​സ​മ​യം റോ​ഡ് ന​വീ​ക​രി​ക്കു​മ്പോ​ൾ ഈ ​റോ​ഡി​ലെ തി​ര​ക്കേ​റി​യ അ​ങ്ങാ​ടി​ക​ളാ​യ ചു​ള്ളി​ക്കാ​പ​റ​മ്പും പ​ന്നി​ക്കോ​ടും വീ​തി കൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​വും ശ​ക്ത​മാ​ണ്.