ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ​മാ​രെ ആ​ദ​രി​ച്ചു
Saturday, January 29, 2022 12:23 AM IST
കോ​ട​ഞ്ചേ​രി: ​തി​രു​വ​മ്പാ​ടി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​നം നടത്തുന്ന, രാ​ഹൂ​ൽ ബ്രി​ഗ്രേ​ഡി​ന്‍റെ കീ​ഴി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ർ​മാ​രെ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ദ​രി​ച്ചു. ​

സൗ​ജ​ന്യ സേ​വ​നം ന​ട​ത്തി​യ അ​ജ്നാ​സ് മാ​പ്പി​ള വീ​ട്ടി​ൽ, വി​ജി​ഷ് ക​ക്കാ​ട്, നി​ഷാ​ദ് വീ​ച്ചി, റി​യാ​സ് പു​തു​പ്പാ​ടി, ബ​ദ​ർ, ജി​ന്‍റൊ പു​ഞ്ച​ത്ത​റ​പ്പി​ൽ എ​ന്നി​വ​രെ​യാ​ണ് മെ​മ​ന്‍റൊ​യും ക്യാ​ഷ് അ​വാ​ർ​ഡും ന​ൽ​കി ആ​ദ​രി​ച്ച​ത്.​ കോ​ട​ഞ്ചേ​രി പ​ത​ങ്ക​യ​ത്ത് ന​ട​ന്ന ച​ട​ങ്ങ് കെ.പിസിസി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. ​കെ. ജ​യ​ന്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.