നി​യ​മ​ന അം​ഗീ​കാ​രം ഉ​ട​ന്‍ ന​ല്‍​ക​ണം: കെ​പി​എ​സ്ടി​എ
Saturday, January 29, 2022 12:23 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ 17 ഉ​പ​ജി​ല്ല​ക​ളി​ലാ​യി 500ല്‍ ​അ​ധി​കം​അ​ധ്യാ​പ​ക​രു​ടെ അ​പ്രൂ​വ​ല്‍ സം​ബ​ന്ധി​ച്ച ഫ​യ​ലു​ക​ള്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ വി​വി​ധ ഓ​ഫീ​സു​ക​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന് കെ​പി​എ​സ്ടി​എ ആ​രോ​പി​ച്ചു.

ത​ങ്ങ​ളു​ടെ​ത​ല്ലാ​ത്ത കാ​ര​ണ​ത്താ​ല്‍ അം​ഗീ​കാ​രം ല​ഭി​ക്കാ​ത്ത​തു​മൂ​ലം ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ര്‍ ശ​മ്പ​ള​മി​ല്ലാ​തെ ജോ​ലി ചെ​യ്യു​ക​യാ​ണ്. അ​തോ​ടോ​പ്പം ത​ന്നെ നൂ​റു​ക​ണ​ക്കി​ന് അ​ധ്യാ​പ​ക​രു​ടെ പ്രൊ​ബേ​ഷ​ന്‍ പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള അ​പേ​ക്ഷ​ക​ള്‍ മാ​സ​ങ്ങ​ളാ​യി​തീ​രു​മാ​ന​മാ​കാ​തെ കി​ട​ക്കു​ന്നു.

തു​ട​ര്‍ പ​ഠ​ന​ത്തി​ന് ലീ​വ് എ​ടു​ക്കാ​ന്‍ പോ​ലും ക​ഴി​യാ​തെ അ​ധ്യാ​പ​ക​ര്‍ പ്ര​യാ​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​വും​നി​ല​വി​ലു​ണ്ട്. എ​ത്ര​യും പെ​ട്ടെ​ന്ന് തീ​രു​മാ​ന​മു​ണ്ടാ​യി​ല്ലെ​ങ്കി​ല്‍ സ​മ​ര പ​രി​പാ​ടി​ക്ക് കെ​പി​എ​സ്ടി​എ നേ​തൃ​ത്വം കൊ​ടു​ക്കു​മെ​ന്ന് ജി​ല്ലാ ക​മ്മി​റ്റി അ​റി​യി​ച്ചു.