പി​താ​വ് ക​ര​ൾ പ​കു​ത്തു ന​ൽ​കി​യെ​ങ്കി​ലും കു​ഞ്ഞ് ഫാ​ത്തി​മ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി
Friday, January 28, 2022 10:21 PM IST
മു​ക്കം: ക​ര​ൾ സം​ബ​ന്ധ അ​സു​ഖം കാ​ര​ണം ചി​കി​ത്സ​യി​ലാ​യി​രു​ന്ന കാ​ര​ശേ​രി കി​ഴ​ക്കു​പു​റ​ത്ത് ഇ​സ്ഹാ​ഖി​ന്‍റെ മ​ക​ൾ​ ഒ​മ്പ​ത് മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കെ.​പി. ഫാ​ത്തി​മ മരിച്ചു.

ഈ ​മാ​സം10​ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ര​ൾ മാ​റ്റി വെ​ക്ക​ൽ ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യി​രു​ന്നു.​ആ​ന​യാം​കു​ന്ന് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നാ​യ പി​താ​വ് ഇ​സ്ഹാ​ഖ് കാ​ര​ശേ​രി​യാ​ണ് ക​ര​ൾ ന​ൽ​കി​യ​ത്. ശ​സ്ത്ര​ക്രി​യ ക​ഴി​ഞ്ഞ് 18-ാം നാ​ൾ ഫാ​ത്തി​മ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. ഉ​മ്മ: ടി.​പി. ന​സ് ല, ​ജ​സി (ഈ​സ്‌​റ്റ്‌ മ​ല​യ​മ്മ).​സ​ഹോ​ദ​ര​ൻ: ഷെ​സി​ൻ മു​ഹ​മ്മ​ദ് .പ​ടം