വി​ദ്യാ​ര്‍​ഥി​യെ മ​ർ​ദി​ച്ചെ​ന്ന പ​രാ​തി: ഓ​ട്ടോ ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു
Tuesday, January 25, 2022 11:33 PM IST
താ​മ​ര​ശേ​രി: താ​മ​ര​ശേ​രി​യി​ൽ നി​ന്നും പ​ര​പ്പ​ൻപൊ​യി​ലി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​യി​ൽ ക​യ​റി​യ വി​ദ്യാ​ര്‍​ഥി​യെ മ​ർ​ദി​ച്ച ഓ​ട്ടോ ഡ്രൈ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.

ക​ള​രാ​ന്തി​രി സ്വ​ദേ​ശി അ​ൻ​വ​റി​നെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. താ​മ​ര​ശേ​രി​യി​ൽ നി​ന്നും ട്യൂ​ഷ​ൻ ക​ഴി​ഞ്ഞ് പ​ര​പ്പ​ൻ പൊ​യി​ലി​ലു​ള്ള സ​ഹോ​ദ​രി​യു​ടെ വീ​ട്ടി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന പ​ന്നി​ക്കോ​ട്ടൂ​ർ നെ​ല്ലി​ക്കു​ന്നു​മ്മ​ൽ ഫ​ർ​ബി​ൻ നെ​ൽ​സം എ​ന്ന വി​ദ്യാ​ര്‍​ഥി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. പ​ര​പ്പ​ൻ പൊ​യി​ലി​ലേ​ക്ക് മ​ട​ക്ക​യാ​ത്ര പോ​കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​യി​ൽ കൈ ​കാ​ണി​ച്ചു ക​യ​റി​യ ഫ​ർ​ബി​ൻ ഇ​റ​ങ്ങു​മ്പോ​ൾ 20 രൂ​പ ന​ൽ​കി​യെ​ങ്കി​ലും ഈ ​തു​ക പോ​രാ​യെ​ന്നു പ​റ​ഞ്ഞ് ത​ർ​ക്ക​മു​ണ്ടാ​വു​ക​യും തു​ട​ർ​ന്ന് ഡ്രൈ​വ​ർ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു.

4432 പേ​ർ‍​ക്കുകൂടി
കോ​വി​ഡ്; രോ​ഗ​മു​ക്തി 2966

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ 4,432 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. സ​മ്പ​ര്‍​ക്കം വ​ഴി 4,308 പേ​ർ​ക്കും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ലാ​ത്ത 75 പേ​ർ​ക്കും സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു നി​ന്നെ​ത്തി​യ 35 പേ​ർ​ക്കും 14 ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 9,948 പേ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി. ചി​കി​ത്സ​യി​ലാ​യി​രു​ന്ന 2,966 പേ​ര്‍ കൂ​ടി രോ​ഗ​മു​ക്തി നേ​ടി.