ബൈ​പ്പാ​സി​ന്‍റെ മ​റ​വി​ൽ ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്ത​ൽ: യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Tuesday, January 25, 2022 11:33 PM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ബൈ​പ്പാ​സ് നി​ർ​മാ​ണ​ത്തി​ന്‍റെ മ​റ​വി​ൽ സ​മീ​പ​ത്തെ ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ൾ വ്യാ​പ​ക​മാ​യി മ​ണ്ണി​ട്ട് നി​ക​ത്തു​ന്ന​തി​നെ​തി​രെ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. പൈ​തോ​ത് റോ​ഡി​ന് സ​മീ​പ​ത്ത് ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്തി​യ സ്ഥ​ല​ത്ത് യൂ​ത്ത് കോ​ൺ​ഗ്ര​സ് കൊ​ടി നാ​ട്ടി. വി​ല്ലേ​ജ് ഓ​ഫീ​സ​ർ, ത​ഹ​സി​ൽ​ദാ​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​താ​യി യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി അ​റി​യി​ച്ചു.

മ​ണ്ണെ​ടു​പ്പും ത​ണ്ണീ​ർ​ത​ടം നി​ക​ത്ത​ലും ശ​ക്ത​മാ​യി എ​തി​ർ​ക്കാ​ൻ യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു. പ്ര​സി​ഡ​ന്‍റ് എ​സ്. സു​ന​ന്ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തേ​നീ​ച്ച കൃ​ഷി​യി​ൽ ആ​യി​രം
ക​ർ​ഷ​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കും

പൂ​ഴി​ത്തോ​ട്: ച​ക്കി​ട്ട​പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ തേ​നീ​ച്ച കൃ​ഷി​യി​ൽ ആ​യി​രം ക​ർ​ഷ​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് കെ.​സു​നി​ൽ. കോ​ഴി​ക്കോ​ട് സ്റ്റാ​ർ​സ്, ന​ബാ​ർ​ഡ്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൂ​ഴി​ത്തോ​ട്ടി​ൽ 35 ക​ർ​ഷ​ക​ർ​ക്ക് തേ​നീ​ച്ച കൃ​ഷി​യി​ൽ ന​ൽ​കി​യ ദ​ശ​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി​യു​ടെ സ​മാ​പ​ന യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ർ​ഷ​ക​ർ​ക്കു സ​ഹാ​യ​ക​മാ​യി ചെ​മ്പ​നോ​ട​യി​ൽ തേ​നീ​ച്ച കൃ​ഷി ന​ഴ്സ​റി ആ​രം​ഭി​ക്കു​മെ​ന്ന​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് ഭ​ര​ണ​സ​മി​തി അം​ഗം സി.​കെ. ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ബി​നി​ഷ ദി​നേ​ശ​ൻ, ഡോ.​വി.​എം നി​ഷാ​ന്ത്, റോ​ബി​ൻ ക​ട​മ​ല, ബേ​ബി കും​ബ്ലാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.