മു​ക്കം സി​എ​ച്ച്സി ഫാ​ർ​മ​സി​യി​ൽ ജീ​വ​ന​ക്കാ​രില്ല;ദുരിതം
Tuesday, January 25, 2022 11:33 PM IST
മു​ക്കം: കോ​ഴി​ക്കോ​ട് ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ വൈ​റ​ൽ പ​നി ഉ​ൾ​പ്പെ​ടെ പ​ട​രു​മ്പോ​ൾ മു​ക്കം സി​എ​ച്ച്സി​യി​ൽ ഫാ​ർ​മ​സി​യി​ൽ ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​ത് തി​രി​ച്ച​ടി​യാ​വു​ന്നു. മ​രു​ന്നി​നാ​യി മ​ണി​ക്കൂ​റു​ക​ൾ ക്യു​വി​ൽ നി​ൽ​ക്കേ​ണ്ട അ​വ​സ്ഥ​യാ​ണി​വി​ടെ.

ആ​റോ​ളം ഡോ​ക്ട​ർ​മാ​ർ കു​റി​ച്ചു​ന​ൽ​കു​ന്ന മ​രു​ന്ന് എ​ടു​ത്ത് ന​ൽ​കാ​ൻ മൂ​ന്ന് ഫാ​ർ​മ​സി​സ്റ്റു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. ഫാ​ർ​മ​സി പ്ര​വ​ർ​ത്ത​നം പ​ക​ൽ ഒ​മ്പ​തി​ന് മാ​ത്ര​മേ തു​ട​ങ്ങു​ക​യു​ള്ളൂ​എ​ന്ന​തും പ്ര​തി​സ​ന്ധി​യാ​ണ്. ഡോ​ക്ട​ർ​മാ​ർ നേ​ര​ത്തെ പ​രി​ശോ​ധ​ന ന​ട​ത്തി മ​രു​ന്ന് എ​ഴു​തി ന​ൽ​കു​ന്ന​തി​നാ​ൽ ഫാ​ർ​മ​സി തു​റ​ക്കു​ന്ന സ​മ​യം ത​ന്നെ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ക. ഇ​തോ​ടെ വ​യോ​ധി​ക​രും കു​ട്ടി​ക​ളും രോ​ഗി​ക​ളു​മു​ൾ​പ്പെ​ടെ ഏ​റെ നേ​രം കാ​ത്തി​രി​ക്കു​ക​യാ​ണ്.