കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം വ്യ​ത്യ​സ്തം; വി​ദേ​ശ​യാ​ത്ര മു​ട​ങ്ങി
Tuesday, January 25, 2022 11:31 PM IST
മു​ക്കം: കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ല​ങ്ങ​ൾ​ക്കെ​തി​രെ വ്യാ​പ​ക​മാ​യി പ​രാ​തി​ക​ൾ ഉ​യ​രു​മ്പോ​ൾ നി​ര​വ​ധി പേ​രാ​ണ് തെ​റ്റാ​യ പ​രി​ശോ​ധ​ന ഫ​ലം മൂ​ലം ദു​രി​ത​ത്തി​ലാ​വു​ന്ന​ത്. ക​ഴി​ഞ്ഞ 23ന് ​ദു​ബാ​യി​ലേ​ക്ക് പോ​വു​ന്ന​തി​നാ​യി ക​ള​ൻ തോ​ട് ത​ത്ത​മ്മ​യി​ൽ ന​ര​ക്കും പൊ​യി​ൽ സ​ന്തോ​ഷ് കു​മാ​ർ യാ​ത്ര​യു​ടെ അ​ഞ്ച് മ​ണി​ക്കൂ​ർ മു​ൻ​പ് മ​ണാ​ശ്ശേ​രി​യി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. ഈ ​പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​യ​തോ​ടെ വി​ദേ​ശ​യാ​ത്ര​ക്കാ​യി ക​രി​പ്പൂ​ർ എ​യ​ർ​പോ​ർ​ട്ടി​ലേ​ക്ക് യാ​ത്ര​യാ​യി.

എ​ന്നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​തോ​ടെ യാ​ത്ര​യും മു​ട​ങ്ങി. ശേ​ഷം ഇ​തേ ലാ​ബു​മാ​യി ബ​ന്ധ​മു​ള്ള കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യലാ​ബി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഫ​ലം നെ​ഗ​റ്റീ​വ്.​ഒ​രേ ദി​വ​സം ഒ​രു ക​മ്പ​നി​യു​ടെ ത​ന്നെ ര​ണ്ട്‌ ലാ​ബു​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്ന് ലാ​ബു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ്യ​ത്യ​സ്ത ഫ​ല​ങ്ങ​ൾ വ​ന്ന​ത്. ര​ണ്ടി​ട​ങ്ങ​ളി​ൽ നെ​ഗ​റ്റീ​വ് രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന ഫ​ലം പോ​സി​റ്റീ​വ്. മാ​ത്ര​മ​ല്ല കോ​ഴി​ക്കോ​ട്ടും മു​ക്ക​ത്തും 500 രൂ​പ പ​രി​ശോ​ധ​ന​ക്ക് ഈ​ടാ​ക്കി​യ​പ്പോ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 1,500 രു​പ​യും ഈ​ടാ​ക്കി.