പ​ട്ടേ​ലി​നു പി​ന്നാ​ലെ സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​നെ​യും "സ്വ​ന്ത​മാ​ക്കാ​ൻ’ സം​ഘ​പ​രി​വാ​ര്‍ ശ്ര​മം: മു​ല്ല​പ്പ​ള്ളി
Tuesday, January 25, 2022 11:31 PM IST
വ​ട​ക​ര: ച​രി​ത്ര​ത്തെ​യും സ്വാ​ന്ത്ര്യ​സ​ര​ത്തെ​യും വ​ള​ച്ചൊ​ടി​ച്ച് സ​ർ​ദാ​ർ വ​ല്ല​ഭാ​യി പ​ട്ടേ​ലി​നു പി​ന്നാ​ലെ സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​നെ​യും ത​ങ്ങ​ളു​ടേ​താ​ക്കാ​നാ​ണ് മോ​ദി​യും ആ​ർ​എ​സ്എ​സ്എ​സും ശ്ര​മി​ക്കു​ന്ന​തെ​ന്ന​ത് കെ​പി​സി​സി മു​ൻ പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ പ്ര​ക്ഷോ​ഭം അ​റി​യ​പ്പെ​ടു​ന്ന​തും അ​റി​യ​പ്പെ​ടാ​ത്ത​തു​മാ​യ ല​ക്ഷ​ക്ക​ണ​ക്കി​ന് ജ​ന​ങ്ങ​ളു​ടെ ത്യാ​ഗം കൂ​ടി ഉ​ൾ​ക്കൊ​ണ്ട​താ​ണ്. എ​ന്നാ​ൽ അ​വ​രു​ടെ ച​രി​ത്രം പ​രി​മി​ത​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ല്‍ കു​റ്റ​പ്പെ​ടു​ത്തി.

ഹി​ന്ദു തീ​വ്ര​വാ​ദ​ത്തെ​യും തീ​വ്ര ഹി​ന്ദു രാ​ഷ്ട്ര വാ​ദ​ത്തെ​യും ന​ഖ​ശി​ഖാ​ന്തം എ​തി​ർ​ത്ത മ​ഹാ​നാ​യി​രു​ന്നു സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്. ഗാ​ന്ധി വ​ധ​ത്തെ തു​ട​ർ​ന്ന് 1948ൽ ​രാ​ഷ്ട്രീ​യ സ്വ​യം സേ​വ​ക് സം​ഘി​നെ നി​രോ​ധി​ക്കാ​ൻ ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച ഉ​രു​ക്കു മ​നു​ഷ്യ​നാ​ണ് പ​ട്ടേ​ൽ. എ​ന്നാ​ൽ ഇ​തെ​ല്ലാം മ​റ​ച്ചു​വ​ച്ച് പ്ര​തി​മ സ്ഥാ​പി​ച്ച് ഇ​വ​രെ​യെ​ല്ലാം സ്വ​ന്ത​മാ​ക്കാ​നാ​ണ് ഇ​പ്പോ​ൾ മോ​ദി​യും സം​ഘ​പ​രി​വാ​റും ശ്ര​മി​ക്കു​ന്നെ​ത​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.