"ഹൃ​ദ​യം' ന​ല്‍​കി​യി​ട്ടും ഉ​ണ​രാ​നാ​കാ​തെ തി​യ​റ്റ​റു​ക​ൾ
Tuesday, January 25, 2022 11:31 PM IST
ഇ.​അ​നീ​ഷ്

കോ​ഴി​ക്കോ​ട്: തി​യ​റ്റ​റു​ക​ള്‍ "ഹൃ​ദ​യം' തു​റ​ന്നു​കാ​ട്ടി ഉ​ണ​ര്‍​ന്നു വ​ന്ന​പ്പോ​ഴേ​ക്കും വീ​ണ്ടു​മെ​ത്തി വി​ല​ക്ക്. വി​നീ​ത് ശ്രീ​നി​വാ​സ​ന്‍-​പ്ര​ണ​വ് മോ​ഹ​ന്‍​ലാ​ല്‍ കൂ​ട്ടു​കെ​ട്ടി​ല്‍ ഒ​രു​ങ്ങി​യ "ഹൃ​ദ​യം' എ​ന്ന ചി​ത്രം മി​ക​ച്ച ക​ള​ക്ഷ​നി​ല്‍ മു​ന്നേ​റു​മ്പോ​ഴാ​ണ് കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​കു​ന്ന​ത്. ഇ​തോ​ടെ ഹൗ​സ് ഫു​ള്‍ ബോ​ര്‍​ഡു​ക​ള്‍ സാ​ധാ​ര​ണ തൂ​ങ്ങു​മാ​യി​രു​ന്ന ഞാ​യ​റാ​ഴ്ച ദി​വ​സം മൊ​ത്തം ലോ​ക്കാ​യി. അ​ങ്ങ​നെ ഒ​രു ചി​ത്രം റി​ലീ​സ് ചെ​യ്ത് മൂ​ന്നാം ദി​നം ക​ള​ക്ഷ​ന്‍ വ​ട്ട​പൂ​ജ്യ​മാ​കു​ന്ന അ​വ​സ്ഥ കാ​ണേ​ണ്ടി​വ​ന്നു തി​യ​റ്റ​റു​ക​ൾ​ക്ക്.

മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് തി​യ​റ്റ​റി​ല്‍ എ​ത്തി​യ ദു​ല്‍​ഖ​റി​ന്‍റെ കു​റു​പ്പ്, മോ​ഹ​ന്‍​ലാ​ല്‍ ചി​ത്രം മ​ര​ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്നീ സി​നി​മ​ക​ള്‍​ക്ക് ശേ​ഷം തി​യ​റ്റ​റു​ക​ള്‍​ക്ക് ഉ​ണ​ര്‍​വ് ന​ല്‍​കി​യ​ത് ഇ​പ്പോ​ള്‍ തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തി​യ ഹൃ​ദ​യ​മാ​യി​രു​ന്നു. അ​മ്പ​ത് ശ​ത​മാ​നം ക​ള​ക്ഷ​നി​ലും സെ​ക്ക​ന്‍​ഡ് ഷോ ​ക്ര​മീ​ക​ര​ണ​ത്തി​നി​ട​യി​ലും ര​ണ്ടും ക​ല്‍​പ്പി​ച്ച് പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ അ​ണി​യ​റ​ക്കാ​ന്‍ ത​യാ​റാ​പ്പോ​ഴാ​ണ് ഈ ​ദു​ർ​ഗ​തി. മ​റ്റ് പ​ല​ചി​ത്ര​ങ്ങ​ളും തി​യ​റ്റ​ര്‍ റി​ലീ​സ് മാ​റ്റി​യ​പ്പോ​ഴാ​ണ് ഈ ​ചി​ത്രം തി​യ​റ്റ​റു​ക​ളി​ല്‍ ത​ന്നെ റി​ലീ​സ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

തി​യ​റ്റ​ര്‍ റി​ലീ​സ് മാ​റ്റാ​നു​ള്ള അ​വ​സ​ര​മു​ണ്ടാ​യി​ട്ടും അ​തി​ന് അ​ണി​യ​റ​ക്കാ​ര്‍ മു​തി​രാ​തി​രു​ന്ന​തോ​ടെ സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കി​ട​യി​ല്‍ നി​ന്നും തി​യ​റ്റ​ര്‍ സം​ഘ​ട​ന​ക്കു​ള്ളി​ല്‍ നി​ന്നും മി​ക​ച്ച പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​ത്.

എ​ന്നാ​ല്‍ ടി​പി​ആ​ര്‍ കു​തി​ച്ചു​യ​ര്‍​ന്ന​തോ​ടെ വീ​ണ്ടും നി​യ​ന്ത്ര​ണം വ​ന്നു. മാ​ളു​ക​ള്‍​ക്കും വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ള്‍​ക്കും ഇ​ള​വു​ക​ള്‍ ന​ല്‍​കി തീ​യ​റ്റ​റു​ക​ള്‍ അ​ട​ച്ചി​ടാ​ന്‍ നി​ര്‍​ദ്ദേ​ശി​ക്കു​ന്ന​ത് വി​വേ​ച​ന​പ​ര​മാ​ണെ​ന്നും 50% ശ​ത​മാ​നം സീ​റ്റു​ക​ളി​ല്‍ പ്ര​വേ​ശ​നം ന​ല്‍​കി തീ​യ​റ്റ​റു​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് തി​യ​റ്റ​ർ ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം. ഒ​ന്നാം ത​രം​ഗ​ത്തി​ലും ര​ണ്ടാം ത​രം​ഗ​ത്തി​ലും മാ​സ​ങ്ങ​ളോ​ളം അ​ട​ച്ചി​ട്ട തി​യ​റ്റ​റു​ക​ള്‍ ഒ​ടി​ടി ഭീ​ഷ​ണി​ക്കി​ട​യി​ലും വീ​ണ്ടും തു​റ​ന്നു​പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ തു​ട​ങ്ങി​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വീ​ണ്ടും ശ​നി​ദ​ശ തു​ട​ങ്ങി​യ​തെ​ന്നും ഇ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സം​സ്ഥാ​ന​ത്തെ തി​യ​റ്റ​ര്‍ ക​ള​ക്ഷ​നി​ല്‍ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്ന ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ തി​യ​റ്റ​റു​ക​ള്‍​ക്ക് ത​ല്‍​ക്കാ​ല​ത്തേ​ക്കെ​ങ്കി​ലും താ​ഴു​വീ​ണ​തോ​ടെ തി​യ​റ്റ​ര്‍ ഉ​ട​മ​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫി​യോ​ക് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും അ​നു​കൂ​ല നി​ല​പാ​ട​ല്ല ഉ​ണ്ടാ​യ​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​നി സ​ർ​ക്കാ​രി​നേ തി​യ​റ്റ​റു​ക​ളെ സ​ഹാ​യി​ക്കാ​നാ​കൂ.

ഹൃ​ദ​യം സി​നി​മ റി​ലീ​സ് ചെ​യ്ത് ആ​ദ്യ ര​ണ്ടു​ദി​ന​ങ്ങ​ളി​ല്‍ 2.07 കോ​ടി​രൂ​പ​യാ​ണ് ഷെ​യ​ര്‍ ആ​യി നേ​ടി​യ​ത്.​എ​ന്നാ​ല്‍ മൂ​ന്നാം ദി​നം അ​ട​ച്ചി​ട​ല്‍ മൂ​ലം ക​ള​ക്ഷ​ന്‍ ഒ​ന്നും വ​ന്നി​ല്ല. മോ​ഹ​ന്‍​ലാ​ല്‍ ഫാ​ന്‍​സ് ഉ​ള്‍​പ്പെ​ടെ ചി​ത്രം ഏ​റ്റെ​ടു​ത്ത​തോ​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി​യും പ്ര​മോ​ഷ​ന്‍ വ​ര്‍​ക്കു​ക​ള്‍ ന​ട​ക്കു​ന്നു​ണ്ട്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ ചി​ത്ര​ത്തി​ന് "ലോം​ഗ് റ​ണ്‍' തി​യ​റ്റ​ര്‍ ഉ​ട​മ​ക​ള്‍ നി​ര്‍​മാ​താ​ക്ക​ള്‍​ക്ക് ഉ​റ​പ്പു​ന​ല്‍​കി​യി​ട്ടു​ണ്ട്. കു​ടും​ബ​പ്രേ​ക്ഷ​ക​ര്‍ കോ​വി​ഡ് കാ​ല​ത്ത് തി​യ​റ്റ​റി​ല്‍ എ​ത്താ​ത്ത​താ​ണ് ചി​ത്രം നേ​രി​ടു​ന്ന വ​ലി​യ പ്ര​തി​സ​ന്ധി​യെ​ന്ന് ഉ​ട​മ​ക​ള്‍ പ​റ​യു​ന്നു. മി​ക​ച്ച അ​ഭി​പ്രാ​യം ചി​ത്ര​ത്തി​ന് നേ​ട്ട​മാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.