പൊ​തു​മ​രാ​മ​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി പ​രി​ശോ​ധി​ക്കാ​ന്‍ പ്രത്യേ​ക സം​ഘം
Tuesday, January 25, 2022 12:47 AM IST
കോ​ഴി​ക്കോ​ട്:​സം​സ്ഥാ​ന​ത്ത് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ല്‍ ന​ട​ക്കു​ന്ന അ​റ്റ​കു​റ്റ​പ്പ​ണി പ​രി​ശോ​ധി​ക്കാ​ന്‍ പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കാ​നൊ​രു​ങ്ങി മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. റോ​ഡ് നി​ര്‍​മ്മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​തി​ക​ള്‍ ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ന്ത്രി​യു​ടെ പു​തി​യ ന​ട​പ​ടി.

ടാ​ര്‍ ചെ​യ്ത് ആ​ഴ്ച​ക​ള്‍ പി​ന്നി​ടു​ന്ന​തി​ന് മു​ന്‍​പേ വീ​ണ്ടും റോ​ഡ് ടാ​ര്‍ ചെ​യ്ത സം​ഭ​വം ഏ​റെ വി​വാ​ദ​ങ്ങ​ള്‍​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. ഇ​നി മു​ത​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ല്‍ സം​ഘം പ്ര​ത്യേ​കം പ​രി​ശോ​ധ​ന ന​ട​ത്തും. സം​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന എ​ല്ലാ അ​റ്റ​കു​റ്റ​പ​ണി​ക​ളും ഈ ​സം​ഘ​ത്തി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ലാ​യി​രി​ക്കും ന​ട​ക്കു​ക.

മ​ന്ത്രി ത​ന്‍റെ ഫെ​യ്‌​സ് ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.​
ചി​ല റോ​ഡു​ക​ളി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി ആ​വ​ശ്യ​മി​ല്ലാ​ത്തി​ട​ത്ത് പ്ര​വൃ​ത്തി ന​ട​ക്കു​ന്നു എ​ന്ന വി​വ​രം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ത്ത​രം പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ ഇ​ട​പെ​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.