കോ​ളജു​ക​ളി​ലെ പ്ര​ഫ​സ​ര്‍ ത​സ്തി​ക: വി​വാ​ദം അ​നാ​വ​ശ്യ​മെ​ന്ന് ഉപസമിതി
Tuesday, January 25, 2022 12:47 AM IST
കോ​ഴി​ക്കോ​ട്: കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​രു​ടെ സ്ഥാ​ന​ക്ക​യ​റ്റം സം​ബ​ന്ധി​ച്ച് കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യെ​യും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യെ​യും ബ​ന്ധ​പ്പെ​ടു​ത്തി വ​സ്തു​താ വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​തെ​ന്ന് സ്ഥാ​ന​ക്ക​യ​റ്റ​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ന്‍ നി​യോ​ഗി​ച്ച സ​ര്‍​വ​ക​ലാ​ശാ​ലാ സി​ന്‍​ഡി​ക്ക​റ്റ് ഉ​പ​സ​മി​തി അ​റി​യി​ച്ചു. ഇ​ത്ത​രം അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ പ്ര​ചാ​ര​ണ​ത്തി​ല്‍ നി​ന്ന് പി​ന്മാ​റു​ക​യും തെ​റ്റാ​യ​വ തി​രു​ത്തു​ക​യും വേ​ണം.​അ​ല്ലാ​ത്ത​പ​ക്ഷം നി​യ​മ​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കും.

2010 ലെ ​പ​രി​ഷ്‌​ക​രി​ച്ച യു​ജി​സി റ​ഗു​ലേ​ഷ​നി​ലാ​ണ് വീ​ണ്ടും കോ​ളേ​ജ​ധ്യാ​പ​ക​ര്‍​ക്ക് പ്ര​ഫ​സ​ര്‍ സ്ഥാ​ന​ക​യ​റ്റം അ​നു​വ​ദി​ച്ച​ത്. പ​ക്ഷേ അ​ത് അ​നു​വ​ദി​ക്കു​ന്ന​തി​ല്‍ ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ന്ന​തി​നാ​ല്‍ കേ​ര​ള​ത്തി​ല്‍ കോ​ള​ജ​ധ്യാ​പ​ക​ര്‍​ക്ക് പ്ര​ഫ​സ​ര്‍ സ്ഥാ​ന​ക്ക​യ​റ്റം ല​ഭി​ച്ചി​രു​ന്നി​ല്ല. 2018-ല്‍ ​ഏ​ഴാം ശ​മ്പ​ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള യു​ജി​സി. റ​ഗു​ലേ​ഷ​ന്‍ കൃ​ത്യ​മാ​യ വ്യ​വ​സ്ഥ​ക​ളോ​ടെ പ്ര​ഫ​സ​ര്‍ സ്ഥാ​ന​ക്ക​യ​റ്റം അ​നു​വ​ദി​ക്കു​ക​യും അ​വ അ​തേ​പ​ടി മാ​റ്റ​മി​ല്ലാ​തെ കേ​ര​ള​ത്തി​ലെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ ഗ​വ. നി​ര്‍​ദ്ദേ​ശ പ്ര​കാ​രം അം​ഗീ​ക​രി​ച്ച് ന​ട​പ്പി​ല്‍ വ​രു​ത്തു​ക​യും ചെ​യ്തു. ഇ​തി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​ണ് കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല കോ​ള​ജു​ക​ളി​ലെ പ്രൊ​ഫ​സ​ര്‍ സ്ഥാ​ന​ക്ക​യ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ര്‍​ഗ​നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പു​റ​പ്പെ​ടു​വി​ച്ച​ത്.

സ​ര്‍​വീ​സ് കാ​ല​ഘ​ട്ട​ത്തി​ല്‍ ല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​ത​യു​ള്ള​തും ഭ​ര​ണ​പ​ര​മാ​യ കാ​ല​താ​മ​സം കൊ​ണ്ട് ല​ഭി​ക്കാ​ത്ത​തു​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​യും വി​ര​മി​ച്ച തീ​യ​തി​ക്ക് ശേ​ഷ​മാ​യി​രി​ക്കും. സി​എ​എ​സ്. പ്ര​ഫ​സ​ര്‍​ഷി​പ്പി​ന് അ​ര്‍​ഹ​ത​യു​ള്ള​വ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ മു​ഖേ​ന സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ക​യും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധി​ച്ച് മാ​ത്ര​മാ​ണ് സ്ഥാ​ന​ക്ക​യ​റ്റം ന​ല്‍​കു​ന്ന​ത്. ഇ​തി​ന് ശേ​ഷ​മേ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ ശ​മ്പ​ളം അ​നു​വ​ദി​ക്കൂ.

സീ​നി​യോ​റി​റ്റി കം ​ഫി​റ്റ്‌​ന​സി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ര​മി​ച്ച​തി​നു ശേ​ഷ​വും കോ​ട​തി​വി​ധി​യ​നു​സ​രി​ച്ച് സ്ഥാ​ന​ക്ക​യ​റ്റ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കോ​ള​ജു​ക​ളി​ലെ പ്ര​ഫ​സ​ര്‍​ത​സ്തി​ക സം​ബ​ന്ധി​ച്ച് നി​ല​നി​ല്‍​ക്കു​ന്ന അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ള്‍ വ​സ്തു​ത​ക​ള്‍​ക്ക് നി​ര​ക്കാ​ത്ത​താ​ണെ​ന്നും ഉ​പ​സ​മി​തി അ​റി​യി​ച്ചു.