ചെ​മ്മ​ണ്ണ് ക​ട​ത്തി​യ ടി​പ്പ​ർ ലോ​റി​യും എ​ർ​ത്ത് മൂ​വ​റും പി​ടി​ച്ചെ​ടു​ത്തു
Tuesday, January 25, 2022 12:45 AM IST
കൊ​യി​ലാ​ണ്ടി: പേ​രാ​മ്പ്ര ബൈ​പാ​സ് നി​ര്‍​മ്മാ​ണ പ്ര​വൃ​ത്തി​യു​ടെ മ​റ​വി​ല്‍ അ​ന​ധി​കൃ​ത​മാ​യി ത​ണ്ണീ​ര്‍​ത്ത​ടം നി​ക​ത്ത​ല്‍ പ്ര​വൃ​ത്തി​ക​ള്‍ ന​ട​ത്തു​ന്ന​താ​യി പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍​പേ​രാ​മ്പ്ര കൈ​ത​ക്ക​ലി​നു സ​മീ​പ​ത്തു നി​ന്നും ചെ​മ്മ​ണ്ണ് ക​ട​ത്തി​യ എ​ര്‍​ത്ത് മൂ​വ​ര്‍ ,ടി​പ്പ​ര്‍ ലോ​റി എ​ന്നി​വ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​

ബൈ​പാസ് നി​ര്‍​മാണ പ്ര​വൃ​ത്തി​യെ​ന്ന വ്യാ​ജേ​ന പേ​രാ​മ്പ്ര ബൈ​പാ​സ് പ്രോ​ജ​ക്റ്റ് ' എ​ന്ന സ്റ്റി​ക്ക​റു​ക​ള്‍ പ​തി​ച്ച് യാ​തൊ​രു വി​ധ രേ​ഖ​ക​ളും കൂ​ടാ​തെ ചെ​മ്മ​ണ്ണ് ക​ട​ത്ത​വെ​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.​ഏ​തൊ​ക്കെ വാ​ഹ​ന​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​തെ​ന്ന വി​വ​രം ബൈ​പാ​സ് നി​ര്‍​മാ​ണ അ​ഥോ​റി​റ്റി താ​ലൂ​ക്ക് ,വി​ല്ലേ​ജ് , പോ​ലീ​സ് എ​ന്നീ അ​ധി​കാ​രി​ക​ളെ അ​റി​യി​ക്കാ​ത്ത​ത് ഇ​ത്ത​രം നി​യ​മ ലം​ഘ​ന പ്ര​വ‍​ത്തി​ക​ള്‍ ത​ട​യു​ന്ന​തി​ന് ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്ന​താ​യി ത​ഹ​സി​ല്‍​ദാ​ര്‍ അ​റി​യി​ച്ചു.​

പേ​രാ​മ്പ്ര ബൈ​പാസി​നായി ഏ​റ്റെ​ടു​ത്ത ഭൂ​മി​ക്ക് സ​മീ​പ​ത്തു​ള​ള താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ വ​ലി​യ തോ​തി​ല്‍ നി​ക​ത്ത​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ല്‍ ​സ്ഥ​ല​മു​ട​മ​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​വാ​ന്‍ മേ​ഞ്ഞാ​ണ്യം , എ​ര​വ​ട്ടൂ​ര്‍ വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​മാ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​താ​യും സ്ഥ​ലം പ​രി​ശോ​ധി​ച്ച് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് നൊ​ച്ചാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യ​താ​യും ത​ഹ​സി​ല്‍​ദാ​ര്‍ പറഞ്ഞു. തു​ട​ര്‍​ന്നു​ള​ള ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പി​ക​രി​ച്ച് ​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ‌പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​താ​ണെ​ന്നും ത​ഹ​സി​ല്‍​ദാ​ര്‍ അ​റി​യി​ച്ചു.