റോ​ഡി​ലെ കു​ഴി​യി​ല്‍ സ്‌​ക്കൂ​ട്ട​ര്‍ തെ​ന്നി വീ​ണ് ഒ​രാ​ള്‍​ക്ക് പ​രി​ക്ക്
Tuesday, January 25, 2022 12:45 AM IST
ബാ​ലു​ശേ​രി: കൊ​യി​ലാ​ണ്ടി - താ​മ​ര​ശേ​രി സം​സ്ഥാ​ന പാ​ത​യി​ല്‍ ഉ​ള്ളി​യേ​രി മു​ണ്ടോ​ത്ത് റോ​ഡി​ലെ കു​ഴി​യി​ല്‍ സ്‌​ക്കൂ​ട്ട​ര്‍ തെ​ന്നി വീ​ണ് ഒ​രാ​ള്‍​ക്ക് പ​രി​ക്ക്. ബാ​ലു​ശേ​രി ഉ​ള്ളൂ​ര്‍ സ്വ​ദേ​ശി​യും പ്രാ​ദേ​ശി​ക മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ രാ​ധാ​കൃ​ഷ്ണ​നാ​ണ് പ​രി​ക്കേ​റ്റ​ത്.​മു​ണ്ടോ​ത്ത് പ​ള്ളി സ്റ്റോ​പ്പി​ന​ട​ത്തു​ള്ള ഇ​റ​ക്ക​ത്തി​ല്‍ റോ​ഡ് ഒ​രു ഭാ​ഗ​ത്ത് സോ​ളിം​ഗ് ന​ട​ത്തി​യി​ട്ടു​ണ്ട്.

മ​റു​ഭാ​ഗ​ത്ത് കു​ഴി​യെ​ടു​ത്ത നി​ല​യി​ലു​മാ​ണ്. ഇ​വി​ടെ വെ​ള്ളം ന​ന​ച്ചി​ട്ടി​രി​ക്കു​ന്ന​തി​നാ​ല്‍ ചെ​ളി​യാ​യി കി​ട​ക്കു​ക​യാ​ണ്. ഇ​തി​ലേ​ക്ക് വ​ഴു​തി സ്‌​ക്കൂ​ട്ട​ര്‍ തെ​ന്നി മ​റി​ഞ്ഞ് റോ​ഡി​ലേ​ക്ക് ത​ല​യ​ടി​ച്ചു വീ​ഴു​ക​യാ​യി​രു​ന്നു.

ഹെ​ല്‍​മെ​റ്റു​ള്ള​തി​നാ​ല്‍ ത​ല​ക്ക് പ​രു​ക്കേ​റ്റി​ല്ല. തോ​ളെ​ല്ലി​നും, കൈ​കാ​ലു​ക​ള്‍​ക്കും പ​രു​ക്കേ​റ്റു.
ഉ​ള്ളി​യേ​രി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്കും, ക​ള​ക്ട​ര്‍​ക്കും , റോ​ഡ് നി​ര്‍​മാ​ണ പ്രോ​ജ​ക്ട് ഓ​ഫീ​സ​ര്‍​ക്കും പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​വി​ടെ അ​പ​ക​ടം തു​ട​ര്‍​ക​ഥ​യാ​കു​ക​യാ​ണ്.