കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ : ര​ണ്ടാം ഡോ​സിനായി പ്ര​ത്യേ​ക യ​ജ്ഞം
Tuesday, January 25, 2022 12:45 AM IST
കോ​ഴി​ക്കോ​ട്:​ ജി​ല്ല​യി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ ഒ​ന്നാം ഡോ​സെ​ടു​ത്ത് 112 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ര​ണ്ടാം ഡോ​സ് എ​ടു​ക്കാ​ത്ത​വ​ർ​ക്കാ​യി ഇ​ന്നു മു​ത​ൽ പ്ര​ത്യേ​ക വാ​ക്സി​നേ​ഷ​ൻ യ​ജ്ഞം ന​ട​ത്തു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഇ​തി​നാ​യി എ​ല്ലാ സ​ർ​ക്കാ​ർ വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​ങ്ങ​ളി​ലും പ്ര​ത്യേ​ക സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കോ​വി​ഷീ​ൽ​ഡ് ഒ​ന്നാം ഡോ​സെ​ടു​ത്ത​തി​നു ശേ​ഷം 112 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും വി​വി​ധ കാ​ര​ണ​ങ്ങ​ളാ​ൽ ര​ണ്ടാം ഡോ​സെ​ടു​ക്കാ​ൻ വി​ട്ടു പോ​യ ര​ണ്ടു ലക്ഷ​ത്തി​ല​ധി​കം പേ​ർ ജി​ല്ല​യി​ലു​ണ്ടെ​ന്നാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഇ​ത്ത​ര​ക്കാ​ർ ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി വാ​ക്സി​നേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​യും പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്ന് ഡി​എം​ഒ പ​റ​ഞ്ഞു.