ദേ​ഹാ​സ്വാ​സ്ഥ്യം: പ​ത്തു​വ​യ​സു​കാ​രി മ​രി​ച്ചു
Monday, January 24, 2022 12:33 AM IST
വെ​ള്ള​മു​ണ്ട: ദേ​ഹാ​സ്വാ​സ്ഥ്യ​ത്തെ​ത്തു​ട​ർ​ന്ന് വീ​ട്ടി​ൽ അ​വ​ശ​നി​ല​യി​ലാ​യ പ​ത്തു​വ​യ​സു​കാ​രി മ​രി​ച്ചു. സ്വ​കാ​ര്യ ബ​സ് ഡ്രൈ​വ​ർ മൊ​ത​ക്ക​ര ക​പ്യാ​ർ​മ​ല​യി​ൽ സു​ഭാ​ഷി​ന്‍റെ​യും മാ​ന​ന്ത​വാ​ടി സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി ന​ഴ്സ് നി​ഷ​യു​ടെ​യും മ​ക​ൾ അ​ൽ​ന​യാ​ണ് മ​രി​ച്ച​ത്. മാ​ന​ന്ത​വാ​ടി ലി​റ്റി​ൽ ഫ്ള​വ​ർ യു​പി സ്കൂ​ൾ അ​ഞ്ചാം​ത​രം വി​ദ്യാ​ർ​ഥി​നി​യാ​ണ്.

സു​ഭാ​ഷ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഭാ​ര്യ നി​ഷ​യും ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന​തി​നാ​ൽ സു​ഭാ​ഷി​ന്‍റെ സ​ഹോ​ദ​ര​നൊ​പ്പ​മാ​യി​രു​ന്നു അ​ൽ​ന​യ​ട​ക്ക​മു​ള്ള കു​ട്ടി​ക​ൾ. ശ​നി​യാ​ഴ്ച രാ​വി​ലെ ഛർ​ദി​യും ക്ഷീ​ണ​വും ഉ​ണ്ടാ​യ​തി​നെ​തു​ട​ർ​ന്ന് അ​ൽ​ന​യെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ൽ കാ​ണി​ച്ച് മ​രു​ന്ന് വാ​ങ്ങി​യി​രു​ന്നു. വൈ​കി​ട്ടോ​ടെ വീ​ട്ടി​ൽ അ​സ്വ​സ്ഥ​യാ​യി​ക​ണ്ട അ​ൽ​ന​യെ സ്വ​കാ​ര്യ ക്ലി​നി​ക്കി​ലെ​ത്തി​ച്ച ശേ​ഷം മാ​ന​ന്ത​വാ​ടി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​യെ​ങ്കി​ലും മ​രി​ക്കു​ക​യാ​യി​രു​ന്നു. അസ്വാഭാവിക മരണത്തിന് പോ ലീസ് കേസെടുത്തു.സംസ് കാരം നടത്തി.