തേ​ങ്ങ​ക്ക് ന്യാ​യ​വി​ല : കൃ​ഷി​ഭ​വ​നു​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കും
Monday, January 24, 2022 12:32 AM IST
പേ​രാ​മ്പ്ര: പ​ച്ച​ത്തേ​ങ്ങ സം​ഭ​ര​ണം കൃ​ഷി​ഭ​വ​ൻ മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ക, കി​ലോ​യ്ക്ക് 40 രൂ​പ ത​റ​വി​ല നി​ശ്ച​യി​ക്കു​ക, ഒ​ഴി​വു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ നി​യ​മ​നം ന​ട​ത്തി കൃ​ഷി​ഭ​വ​ൻ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് നാ​ളെ പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ കൃ​ഷി​ഭ​വ​നു​ക​ൾ​ക്ക് മു​മ്പി​ലും ധ​ർ​ണ സം​ഘ​ടി​പ്പി​ക്കു​വാ​ൻ എ​ൽ​ജെ​ഡി പേ​രാ​മ്പ്ര മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ചു.

പ്ര​സി​ഡ​ന്‍റ് കെ. ​സ​ജീ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി സി.​ഡി. പ്ര​കാ​ശ്, കെ.​ജി. രാ​മ​നാ​രാ​യ​ണ​ൻ, സി. ​സു​ജി​ത്ത്, സു​നി​ൽ ഓ​ട​യി​ൽ, കെ. ​രാ​ജ​ൻ, പി.​സി. സ​തീ​ഷ്, പി. ​ബാ​ല​ൻ, മ​ധു മാ​വു​ള്ളാ​ട്ടി​ൽ, കെ.​എം. കു​ഞ്ഞി​രാ​മ​ൻ, ഒ.​എം. രാ​ധാ​കൃ​ഷ​ണ​ൻ, കെ.​എം. മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പീ​ഡനം: ര​ണ്ടു
പേ​ർ​ക്കെ​തി​രേ കേ​സ്

കൊ​യി​ലാ​ണ്ടി: അ​ഞ്ചാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ ര​ണ്ട് പേ​ർ​ക്കെ​തി​രെ കൊ​യി​ലാ​ണ്ടി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കാ​പ്പാ​ട് സ്വ​ദേ​ശി​ക​ൾ​ക്കെ​തി​രെ​യാ​ണ് കൊ​യി​ലാ​ണ്ടി സി​ഐ എ​ൻ. സു​നി​ൽ​കു​മാ​ർ കേ​സെ​ടു​ത്ത​ത്.