അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വ​ച്ച ഭൂ​മി തി​രി​ച്ചു​പി​ടി​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ
Monday, January 24, 2022 12:31 AM IST
കോ​ഴി​ക്കോ​ട്: കോ​ർ​പറേ​ഷ​ൻ ര​ണ്ടാം ഡി​വി​ഷ​നി​ലെ കോ​ര​പ്പു​ഴ മു​ത​ൽ പു​തി​യ​നി​ര​ത്ത് ജെ​ട്ടി വ​രെ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന ഭൂ​മി തി​രി​ച്ചു​പി​ടി​ക്ക​ണ​ന്ന് നാ​ട്ടു​കാ​ർ. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് പ​ഞ്ചാ​യ​ത്ത് ക​യ​ർ വ്യ​വ​സാ​യ​ത്തി​നാ​യി പ​ല​ർ​ക്കാ​യി ലീ​സി​ന് ന​ൽ​കി​യ ഭൂ​മി മ​ണ്ണി​ട്ട് നി​ക​ത്തി കൃ​ഷി ഭൂ​മി​യാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. ക​യ​ർ നി​ർ​മാ​ണ​ത്തി​നാ​യി തൊ​ണ്ട് മു​ക്കി​യി​ടാ​നാ​യി ന​ൽ​കി​യ പു​ഴ​യോ​ര​മാ​ണ് കാ​ല​ക്ര​മേ​ണെ കൃ​ഷി ഭൂ​മി​യാ​യി ത​ര​മാ​റ്റി സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ കൈ​ക​ളി​ലാ​യ​ത്. എ​ല​ത്തൂ​ർ കോ​ര​പ്പു​ഴ മു​ത​ൽ പു​തി​യ​നി​ര​ത്ത് ജെ​ട്ടി വ​രെ​യു​ള്ള പ്ര​ദേ​ശ​ത്തെ ഏ​ക​ദേ​ശം 15 ഏ​ക്ക​റോ​ളം വ​രു​ന്ന ക​ണ്ട​ൽ​ക്കാ​ട് ഇ​തോ​ടെ പു​റം​പോ​ക്ക് ഭൂ​മി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

അ​ന​ധി​കൃ​ത​മാ​യി ഭൂ​മി കൈ​വ​ശം വ​ച്ചി​രി​ക്കു​ന്ന​വ​രി​ൽ നി​ന്നും തി​രി​ച്ചു​പി​ടി​ക്കാ​ൻ കോ​ർ​പറേ​ഷ​ൻ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലാ​യെ​ന്ന പ​രാ​തി​യും നാ​ട്ടു​കാ​ർ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. പ​ഴ​യ പ​ഞ്ചാ​യ​ത്താ​യി​രു​ന്ന സ​മ​യ​ത്ത് സ്വ​കാ​ര്യവ്യ​ക്തി​ക​ളു​മാ​യി കേ​സ് ന​ട​ത്തി കോ​ർ​പ്പ​റേ​ഷ​ന് അ​നു​കൂ​ല വി​ധി വ​ന്നി​ട്ടും ഇ​തു​വ​രെ അ​ത് ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ല. ഇ​പ്പോ​ഴും ഈ ​സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം കൈ​യ്യേ​റ്റം ന​ട​ക്കു​ക​യാ​ണ്.

കോ​ർ​പ്പ​റേ​ഷ​ൻ ലീ​സി​ന് കൊ​ടു​ത്ത ഭൂ​മ​ിയു​ടെ ക​രം വ​സൂ​ലാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നി​ല്ല​ായെ​ന്ന പ​രാ​തി​യു​മു​ണ്ട്. കോ​ർ​പറേ​ഷ​ന്‍റെ ര​ണ്ടാം ഡി​വി​ഷ​നി​ലെ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ കൈ​വ​ശം വെ​ച്ചി​രി​ക്കു​ന്ന സ്ഥ​ലങ്ങ​ൾ തി​രി​ച്ചു​പി​ടി​ച്ച് ഇ​വി​ടെ റോ​ഡ് നി​ർ​മി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.