ക​ർ​ഷ​ക ക്ഷേ​മ​ത്തി​ന് ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്ത​ണം: നി​വേ​ദ​നം ന​ൽ​കി
Monday, January 24, 2022 12:31 AM IST
കൂ​രാ​ച്ചു​ണ്ട്: സം​സ്ഥാ​ന​ത്തെ ഭൂ​രി​ഭാ​ഗം വ​രു​ന്ന ക​ർ​ഷ​ക ജ​ന​ത അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ങ്ങ​ൾ​ക്കും പ്ര​ശ്ന​ങ്ങ​ൾ​ക്കും പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യി സം​സ്ഥാ​ന ബ​ജ​റ്റി​ൽ പ്ര​ത്യേ​ക ക​ർ​ഷ​ക പാ​ക്കേ​ജി​നാ​യ ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തു​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ധ​ന​കാ​ര്യ വ​കു​പ്പ് മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന് എ​ൻ​സി​പി കി​സാ​ൻ സ​ഭ സം​സ്ഥാ​ന ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ.​ഡി.​തോ​മ​സ് നി​വേ​ദ​നം ന​ൽ​കി. ഈ ​സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ബ​ജ​റ്റ് ത​യാ​റാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ്രാ​ഥ​മി​ക ച​ർ​ച്ച​ക്കാ​യി ധ​ന​കാ​ര്യ മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സം​സ്ഥാ​ന​ത്തെ ക​ർ​ഷ​ക സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളു​ടെ യോ​ഗ​ത്തി​ലാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്. ഇ​തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു​വെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി അ​ട​ക്ക​മു​ള്ള മു​ഴു​വ​ൻ മ​ന്ത്രി​മാ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി​യി​ട്ടു​ള്ള​താ​യും ഒ.​ഡി. തോ​മ​സ് അ​റി​യി​ച്ചു.
ക​ർ​ഷ​ക ക്ഷേ​മ​ത്തി​നാ​യി സം​സ്ഥാ​ന​ത്തെ 60 വ​യ​സ് ക​ഴി​ഞ്ഞ മു​ഴു​വ​ൻ ചെ​റു​കി​ട ക​ർ​ഷ​ക​ർ​ക്കും നി​ല​വി​ലെ പെ​ൻ​ഷ​ൻ 10,000 രൂ​പ​യാ​യി വ​ക​യി​രു​ത്തു​ക, ആ​ശ്ര​യ​മി​ല്ലാ​ത്ത ക​ർ​ഷ​ക​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ ന​ൽ​കു​ക, പ്ര​ള​യ​ത്തി​ൽ വീ​ട്, കൃ​ഷി തു​ട​ങ്ങി മ​റ്റ് നാ​ശ​ങ്ങ​ൾ​ക്ക് ന​ഷ്ട​പ​രി​ഹാ​ര തു​ക വ​ക​യി​രു​ത്തു​ക, കോ​വി​ഡ്, പ്ര​കൃ​തി​ക്ഷോ​ഭം, നാ​ണ്യ​വി​ള​ക​ളു​ടെ വി​ല​യി​ടി​വ് എ​ന്നി​വ മൂ​ലം വി​ഷ​മം അ​നു​ഭ​വി​ക്കു​ന്ന​വ​രു​ടെ ബാ​ങ്ക് വാ​യ്പ എ​ഴു​തി​ത​ള്ളു​ക, ക​ർ​ഷ​ക ക​മ്മീ​ഷ​നെ നി​യ​മി​ച്ച് ഉ​ത്ത​ര​വാ​കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ തു​ക ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ 13 ആ​വ​ശ്യ​ങ്ങ​ളാ​ണ് നി​വേ​ദ​ന​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ള്ള​ത്.