ക്വാ​റി ഉ​ത്പന്നങ്ങ​ളു​ടെ വി​ല വ​ർ​ധ​ന​വ് പി​ൻ​വ​ലി​ക്കണം: നി​ർ​മാ​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ
Monday, January 24, 2022 12:31 AM IST
കു​റ്റ്യാ​ടി: മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്തി​ലെ ക​രി​ങ്ക​ൽ ക്വാറി ഉ​ത്പന്ന​ങ്ങ​ൾ​ക്ക് അ​ന്യാ​യ​മാ​യ വി​ല വ​ർ​ധി​പ്പി​ച്ച​ത് ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കെ​ട്ടി​ട തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ ആ​വ​ശ്യ​പ്പെട്ടു.

ഭീ​മ​മാ​യ രൂ​പ​ത്തി​ലാ​ണ് തി​ക​ച്ചും ഏ​ക​പ​ക്ഷീ​യ​മാ​യി വി​ല വ​ർ​ധി​പ്പി​ച്ച​തെ​ന്നും കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ മ​രു​തേ​രി യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

ടി. ​പ​വി​ത്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​പി. നാ​ണു. പി.​പി.​സു​രേ​ഷ് . കോ​വു​മ്മ​ൽ സു​നി​ൽ ഡി​കേ​ഷ്, ന​ഖി​ലേ​ഷ് , ബ്രി​ജേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​കെ. പ​വി​ത്ര​ൻ (പ്ര​സി​ഡ​ന്‍റ്), വൈ​ജേ​ഷ് (സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.