‘ക​ട്ടി​പ്പാ​റ കൃ​ഷി​ഭ​വ​നു കീ​ഴി​ൽ നാ​ളി​കേ​ര സം​ഭ​ര​ണകേ​ന്ദ്രം ആ​രം​ഭി​ക്ക​ണം’
Monday, January 24, 2022 12:31 AM IST
താ​മ​ര​ശേ​രി: നാ​ളി​കേ​ര​ത്തി​ന്‍റെ വി​ല കു​റ​ഞ്ഞു കൊ​ണ്ടി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച നാ​ളി​കേ​ര സം​ഭ​ര​ണം ക​ട്ടി​പ്പാ​റ​യി​ൽ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ർ​ഷ​ക കൂ​ട്ടാ​യ്മ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കാ​ട്ടു​പ​ന്നി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഇ​ട​വി​ള​കൃ​ഷി​ക​ൾ വ്യാ​പ​ക​മാ​യി ന​ശി​പ്പി​ക്കു​ന്നു​ണ്ട്.

തെ​ങ്ങി​ൻ മു​ക​ളി​ൽ നി​ന്ന് മ​ച്ചി​ങ്ങ​യും ക​രി​ക്കും കു​ര​ങ്ങ​ൻ​മാ​രും ന​ശി​പ്പി​ക്കു​ന്നു. വി​ല​ത്ത​ക​ർ​ച്ച​യും വ​ന്യ​മൃ​ഗ​ശ​ല്യ​വും മൂ​ലം പൊ​റു​തി​മു​ട്ടി​യ ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലെ ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന​തി​ന് ക​ട്ടി​പ്പാ​റ കൃ​ഷി​ഭ​വ​ൻ മു​ഖേ​ന നാ​ളി​കേ​ര സം​ഭ​ര​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ർ​ഷ​ക കൂ​ട്ടാ​യ്മ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ക​ൺ​വീ​ന​ർ രാ​ജു ജോ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​വി. സെ​ബാ​സ്റ്റ്യ​ൻ, വി.​ജെ. ഇ​മ്മാ​നു​വ​ൽ, ഷാ​ൻ, എ​ൻ.​പി. കു​ഞ്ഞാ​ലി​ക്കു​ട്ടി, ജോ​ഷി ജോ​സ​ഫ്, സ​ലിം പു​ല്ല​ടി, സ​ണ്ണി കു​ടി​യി​രി​ക്ക​ൽ, ത​ങ്ക​ച്ച​ൻ മു​രി​ങ്ങാ​കു​ടി, ജോ​സ് പ​യ്യ​പ്പേ​ൽ, സ​ജി ടോ​പ്പാ​സ്, ഇ.​ജെ. സെ​ബാ​സ്റ്റ്യൻ, ബെ​ന്നി ലൂക്കാ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.