ഇ​ഞ്ചി​ക്കൃ​ഷി വി​ള​വെ​ടു​പ്പ്
Monday, January 24, 2022 12:31 AM IST
പേ​രാ​മ്പ്ര: പെ​രു​വ​ണ്ണാ​മൂ​ഴി കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ സാ​ങ്കേ​തി​ക നി​ർ​ദേശ​ങ്ങ​ളോ​ടു​കൂ​ടി കോ​ട്ടൂ​രി​ൽ ന​ട​ത്തി​യ ഇ​ഞ്ചി കൃ​ഷി വി​ള​വെ​ടു​ത്തു. കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​വി​ലാ​സി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​വി​കെ​യി​ലെ സ​സ്യ സം​ര​ക്ഷ​ണ സ്പെ​ഷ്യ​ലി​സ്റ്റ് ഡോ. ​കെ.​കെ. ഐ​ശ്വ​ര്യ​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ഞ്ച് ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ത്തി​ൽ ചെ​യ്ത പ്ര​ദ​ർ​ശ​ന കൃ​ഷി​യി​ലൊ​ന്നാ​യ അ​വ​റാ​ട്ടു​മു​ക്കി​ലെ സു​ഭാ​ഷി​ന്‍റെ ഇ​ഞ്ചി​ത്തോ​ട്ട​ത്തി​ലാ​ണ് വി​ള​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. ഭാ​ര​തീ​യ സു​ഗ​ന്ധ​വി​ള ഗ​വേ​ഷ​ണ സ്ഥാ​പ​നം വി​ക​സി​പ്പി​ച്ച ‘വ​ര​ദ' ഇ​നം വി​ത്താ​ണ് കൃ​ഷി ചെ​യ്ത​ത്. ജി​ആ​ർ​ബി 35 എ​ന്ന ബ​യോ​ക്യാ​പ്‌​സൂ​ൾ, ട്രൈ​ക്കോ​ഡെ​ർ​മ എ​ന്ന മി​ത്ര കു​മി​ൾ അ​ട​ങ്ങി​യ ബ​യോ ക്യാ​പ്സ്യൂ​ൾ, എ​ൻ​പി​കെ ബ​യോ ക്യാ​പ്സ്യൂ​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ച്ചാ​ണ് കൃ​ഷി ന​ട​ത്തി​യ​ത്. കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ഫെ​ബി​ൻ ലാ​ൽ, കൃ​ഷി അ​സി​സ്റ്റ​ന്‍​റ് ടി.​പി. ഷൈ​മ, ഡോ. ​കെ.​കെ. ഐ​ശ്വ​ര്യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.