റോ​ഡു​ക​ൾ ലോ​ക്ഡൗ​ൺ​ കാ​ല​ത്തി​ന് സ​മാ​നം; ഞാ​യ​റാ​ഴ്ച നി​യ​ന്ത്ര​ണം പൂ​ർ​ണം
Monday, January 24, 2022 12:31 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ർ​ക്കാ​ർ ഞാ​യ​റാ​യ്ച ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ജി​ല്ല​യി​ല്‍ പൂ​ർ​ണം. ന​ഗ​ര​ത്തി​ലെ റോ​ഡു​ക​ളും ന​ഗ​ര വീ​ഥി​ക​ളു​മെ​ല്ലാം ക​ഴി​ഞ്ഞ ലോ​ക്ഡൗ​ൺ കാ​ല​ത്തെ ഓ​ർ​മി​പ്പി​ക്കു​ന്ന വി​ധം ഒ​ഴി​ഞ്ഞു ത​ന്നെ കി​ട​ന്നു. ജി​ല്ല​യി​ലെ പ്ര​ധാ​ന ക​ച്ച​വ​ട കേ​ന്ദ്ര​മാ​യ മി​ഠാ​യി​ത്തെ​രു​വി​ല്‍ ക​ട​ക​ള്‍ പൂ​ര്‍​ണ​മാ​യും അ​ട​ഞ്ഞു കി​ട​ന്നു.
പാ​ള​യ​ത്തും വ​ലി​യ​ങ്ങാ​ടി​യി​ലും അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന ക​ട​ക​ളും ഹോ​ട്ട​ലു​ക​ളും മാ​ത്രം തു​റ​ന്നു. ഹോ​ട്ട​ലു​ക​ളി​ലെ പാ​ര്‍​സ​ല്‍ സ‌​ര്‍​വീ​സ് പ​ല​ര്‍​ക്കും ആ​ശ്വാ​സ​മാ​യി.

രാ​വി​ലെ മു​ത​ൽ പോ​ലീ​സി​ന്‍റെ​യും മോ​ട്ട​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ റോ​ഡു​ക​ളി​ൽ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യി​രു​ന്നു. കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ട​വേ​ള​യ്ക്ക് ശേ​ഷം സം​സ്ഥാ​ന​ത്ത് വീ​ണ്ടും ലോ​ക്ക് ഡൗ​ൺ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്.
എ​ന്നാ​ൽ പോ​ലീ​സു​കാ​രു​ടെ എ​ണ്ണ​ത്തി​ലും പ​രി​ശോ​ധ​ന കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലും മു​ൻ​പു​ള്ള​തി​നെ അ​പേ​ക്ഷി​ച്ചു നോ​ക്കു​മ്പോ​ൾ വ​ലി​യ കു​റ​വ് പ്ര​ക​ട​മാ​യി​രു​ന്നു. അ​ത്യാ​വ​ശ്യ യാ​ത്ര​ക​ൾ​ക്ക് മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​വൂ എ​ന്ന് പ്ര​ത്യേ​ക നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്ന​തി​നാ​ൽ അ​നാ​വ​ശ്യ യാ​ത്ര​ക​ൾ പോ​ലീ​സ് ത​ട​ഞ്ഞു. രേ​ഖ​ക​ൾ കാ​ണി​ച്ച​വ​ർ​ക്ക് മാ​ത്ര​മാ​ണ് യാ​ത്രാ​നു​മ​തി ന​ൽ​കി​യ​ത്. നി​ര​ത്തി​ല്‍ പൊ​തു​വേ വാ​ഹ​ന​ങ്ങ​ളും കു​റ​വാ​യി​രു​ന്നു. ദീ​ർ​ഘ ദൂ​ര കെ​എ​സ്ആ​ർ​ടി​സി​യും ഏ​താ​നും സ്വ​കാ​ര്യ ബ​സു​ക​ളു​മാ​ണ് സ​ർ​വീ​സ് ന​ട​ത്തി​യ​ത്.

അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളും എ​ല്ലാം ത​ന്നെ തു​റ​ന്നി​ല്ല. ര​ണ്ടാം ത​രം​ഗ വ്യാ​പ​ന​ത്തി​ന് ശേ​ഷം ഏ​ക​ദേ​ശം മൂ​ന്ന് മാ​സ​ത്തി​ല​ധി​ക​മാ​യി ഞാ​യ​റാ​ഴ്ച ലോ​ക്ക്ഡൗ​ൺ ഏ​ർപ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.

നി​യ​ന്ത്ര​ണ​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് വ​ന്ന ശേ​ഷ​മാ​ണ് വീ​ണ്ടും ലോ​ക്ഡൗ​ണി​ലേ​ക്ക് പോ​കു​ന്ന​ത്.

ക​ർ​ശ​ന
പ​രി​ശോ​ധ​ന

താ​മ​ര​ശേ​രി: സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച ലോ​ക് ഡൗ​ണി​ന് സ​മാ​ന​മാ​യ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് കർശന പ​രി​ശോ​ധ​ന നടത്തി. താ​മ​ര​ശേ​രി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന യാണ് നടത്തിയത്. അ​വ​ശ്യസ​ർ​വീ​സു​ക​ൾ​ക്കും, സ​ത്യ​വാ​ങ്മൂ​ലം കൈ​വ​ശം വ​ച്ച് അ​ത്യാ​വ​ശ്യ യാ​ത്ര ന​ട​ത്തു​ന്ന​വ​ർ​ക്കും മാ​ത്ര​മാ​ണ് ഇ​ള​വ്.

അ​നാ​വ​ശ്യ​മാ​യി വാ​ഹ​ന​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങി​യ​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ച്ചു.സം​സ്ഥാ​ന​ത്ത് വീ​ണ്ടും കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ് നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി​യ​ത്.