പുതുപ്പാടി: സമ്പൂർണ ശുദ്ധജല കുടിവെള്ള പദ്ധതിയായ ജലജീവൻ മിഷൻ പദ്ധതിക്ക് പുതുപ്പാടിയിൽ 106.57 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആയിഷക്കുട്ടി സുൽത്താൻ അറിയിച്ചു. പഞ്ചായത്ത് ഓഫീസിൽ സജ്ജമാക്കിയ ജലജീവൻ മിഷൻ പദ്ധതിയുടെ നിർവഹണ സഹായ ഏജൻസി ഓഫീസിന്റെ ഉദ്ഘാടനം പ്രസിഡന്റ് നിർവഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംസീർ പോത്താറ്റിൽ അധ്യക്ഷനായി. ചടങ്ങിൽ ശ്രേയസ് ബത്തേരി എക്സിക്യൂട്ടീവ് ഡയറക്ടർ അഡ്വ. ഫാ. ബെന്നി ഇടയത്ത് മുഖ്യാതിഥിയായി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും 2024 - ഓടെ ശുദ്ധജലം എത്തിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്. ചടങ്ങിൽ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷബീവി, ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു തോമസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു ജോയ്, പഞ്ചായത്ത് അംഗങ്ങളായ ബീന തങ്കച്ചൻ, ഷിജു ഐസക്, ഷംസു കുനിയിൽ, റംല അസീസ്, രാധ, മോളി ആന്റോ, എം.കെ. ജാസിൽ, അംബുടു ഗഫൂർ, ടെന്നി വർഗീസ് പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബിജു താന്നിക്കാകുഴി, ആസൂത്രണ സമിതി അംഗം ഷാഫി വളഞ്ഞപാറ, ശ്രേയസ് സംഘാടകരായ കെ.വി. ഷാജി, ഫാ. ജേക്കബ്, ലിസി എന്നിവർ പങ്കെടുത്തു.