പുസ്തകപ്ര​കാ​ശ​നം
Sunday, January 23, 2022 12:10 AM IST
കു​റ്റ്യാ​ടി: എ​ഴു​ത്തു​കാ​ര​നും പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന കെ.​കെ. മൊ​യ്തു ര​ചി​ച്ച "കെ​കെ കാ​ല​വും കൃ​തി​യും' എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ്ര​കാ​ശ​നം പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ നി​ർ​വ​ഹി​ച്ചു.

കു​റ്റ്യാ​ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കെ.​പി. കു​ഞ്ഞ​മ്മ​ദ് കു​ട്ടി എം​എ​ൽ​എ പു​സ്ത​കം ഏ​റ്റു​വാ​ങ്ങി. കെ.​പി. നൂ​റു​ദ്ദീ​ൻ അ​ധ്യ​ക്ഷ​നാ​യി. എം.​സി. വ​ട​ക​ര അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും അ​ഹ്‌​മ​ദ് മൂ​ന്നാം​കൈ പു​സ്ത​ക പ​രി​ച​യ​വും ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് അ​ഡ്വ. കെ. ​പ്ര​വീ​ൺ​കു​മാ​ർ, കെ.​പി. ച​ന്ദ്രി, ഒ.​ടി. ന​ഫീ​സ, അ​ഹ്മ​ദ് ഉ​ണ്ണി​കു​ളം, സൂ​പ്പി ന​രി​ക്കാ​ട്ടേ​രി, കെ.​വി. കു​ഞ്ഞി​രാ​മ​ൻ, ശ്രീ​ജേ​ഷ് ഊ​ര​ത്ത്, അ​ബ്ദു​ള്ള സ​ൽ​മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.