‘വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡ് ന​ന്നാ​ക്കാ​ത്ത​തി​ൽ അ​ന്വേ​ഷ​ണം വേ​ണം’
Saturday, January 22, 2022 12:40 AM IST
പൂ​ഴി​ത്തോ​ട്: ജ​ല​നി​ധി പ​ദ്ധ​തി​ക്കു വേ​ണ്ടി ഒ​രു വ​ർ​ഷം മു​മ്പ് വെ​ട്ടി​ക്കീ​റി​യ റോ​ഡ് നേ​രെ​യാ​ക്കാ​തെ ഫ​ണ്ട് മു​ക്കി​യ​വ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നു കോ​ൺ​ഗ്ര​സ്.

ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ സി​ക്ക് വ​ള​വു മു​ത​ൽ പൂ​ഴി​ത്തോ​ടു വ​രെ​യു​ള്ള റോ​ഡ് ഭാ​ഗം ആ​കെ ത​ക​ർ​ന്നു യാ​ത്ര ദു​സ​ഹ​മാ​ണ്. ജ​ല​നി​ധി പ​ദ്ധ​തി​യി​ൽ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് നീ​ക്കി​വ​ച്ച തു​ക എ​ങ്ങോ​ട്ടു പോ​യി​യെ​ന്ന​തി​നെ​ക്കു​റി​ച്ചു അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു കോ​ൺ​ഗ്ര​സ് നേ​താ​വ് പി.​സി. ലീ​ല ചെ​റു​കു​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

പ​ച്ച​ക്ക​റി കൃ​ഷി​ക്ക് തു​ട​ക്ക​മാ​യി

ബാ​ലു​ശേ​രി: പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ല്‍ അ​ഞ്ച് ഹെ​ക്ട​റി​ല്‍ പ​ച്ച​ക്ക​റി കൃ​ഷി​ തു​ട​ങ്ങി. പ​ച്ച​ക്ക​റി​യു​ത്പ്പാ​ദ​ന​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​നെ സ്വ​യം പ​ര്യാ​പ്ത​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ​ഞ്ചാ​യ​ത്തും കൃ​ഷി​ഭ​വ​നും ചേ​ര്‍​ന്നാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. പ​ദ്ധ​തി മ​ഞ്ഞ​പ്പാ​ലം വ​യ​ലി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​എം. കു​ട്ടി​ക്കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് അം​ഗം വ​ല്‍​സ​ന്‍ ത​റോ​ല്‍ അ​ധ്യ​ക്ഷ​ത വഹിച്ചു. കെ.​കെ. ബാ​ല​ന്‍, കെ.​കെ. സ​ദാ​ന​ന്ദ​ന്‍, ഇ.​വി. ഗോ​പാ​ല​ന്‍, സി​ന്ധു, ശ്രീ​കു​മാ​ര്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.