ബാ​ലു​ശേ​രി ഗേ​ള്‍​സ് സ്‌​കൂ​ളി​ന്‍റെ ‘സാ​റ' മി​ക​ച്ച ചി​ത്രം
Saturday, January 22, 2022 12:40 AM IST
ബാ​ലു​ശേ​രി: സം​സ്ഥാ​ന ല​ഹ​രി വ​ര്‍​ജ​ന​മി​ഷ​ന്‍ -വി​മു​ക്തി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​സ്ഥാ​ന​ത​ല​ത്തി​ല്‍ ന​ട​ത്തി​യ ഹ്ര​സ്വ ച​ല​ചി​ത്ര മ​ത്സ​ര​ത്തി​ല്‍ ബാ​ലു​ശേ​രി ഗ​വ. ഗേ​ള്‍​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ഭി​ന​യി​ച്ച ' സാ​റ ' മി​ക​ച്ച ചി​ത്ര​മാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. രാ​ഗീ​ഷ് രാ​ധാ​കൃ​ഷ്ണ​ന്‍ ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച ചി​ത്ര​ത്തി​ല്‍ എ​സ്.​എ​സ്. മീ​നാ​ക്ഷി, ആ​കാ​ശ്, അ​സ്ജി​ന്‍ എ​ന്നി​വ​രാ​ണ് മു​ഖ്യ​വേ​ഷ​ത്തി​ല്‍ അ​ഭി​ന​യി​ച്ച​ത്.

കു​ട്ടി​ക​ള്‍ സി​നി​മ​യി​ല്‍ മി​ക​ച്ച അ​ഭി​ന​യ​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. ഹൃ​സ്വ ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ബ​ബീ​ഷ് ക​ക്കോ​ടി​യും സം​ഗീ​ത​സം​വി​ധാ​നം അ​ഖി​ല്‍ സെ​ല്‍​വ​വു​മാ​ണ് നി​ര്‍​വ​ഹി​ച്ച​ത്. പ​ത്താം​ത​രം വി​ദ്യാ​ര്‍​ഥി​നി​യാ​ണ് മീ​നാ​ക്ഷി. പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​ക​ളാ​യി​രു​ന്ന അ​കാ​ശും അ​സ്ജി​നു​മൊ​പ്പം സ്‌​കൂ​ളി​ലെ മ​റ്റു വി​ദ്യാ​ര്‍​ഥി​ക​ളും ഈ ​ചി​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ണ്ട്.