വെ​ള്ള​മൊ​ഴു​ക്കിനു ത​ട​സം: അ​ധി​കാ​രി​ക​ൾ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു
Saturday, January 22, 2022 12:40 AM IST
കു​റ്റ്യാ​ടി: മാ​ഹി പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് തോ​ടു​ക​ളി​ലും മ​റ്റും വെ​ള്ള​മൊഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന​ത് പഠി​ക്കാ​നും പ​ദ്ധ​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കാ​നു​മാ​യി അ​ധി​കാ​രി​ക​ളു​ടെ സം​ഘം കു​ന്നു​മ്മ​ൽ പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർശിച്ചു.

പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ലെ തോ​ടു​ക​ൾ, ക​ൾവെ​ർ​ട്ടു​ക​ൾ, കു​ള​ങ്ങ​ൾ തുടങ്ങിയവ സം​ഘം പ​രി​ശോ​ധിച്ചു. നേ​ര​ത്തെ ഇ​ത്ത​ര​ത്തി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ർ​ഷ​ക​രും മ​റ്റും കു​ന്നു​മ്മ​ൽ പ​ഞ്ചാ​യ​ത്തി​ൽ നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പ്രൈം ​മി​നി​സ്ട​ർ കി​സാ​ൻ സം​യോ​ജ​ൻ യോ​ജ​ന പ​ദ്ധ​തി പ്ര​കാ​രം കെ​എ​സ്ആ​ർ​ഇ​സി തി​രു​വ​ന​ന്ത​പു​രം പ്രോ​ജ​ക്ട് ശാ​സ്ത്ര​ജ്ഞ​രാ​യ രോ​ഹി​ത്ത് ജോ​ൺ, നി​ധി​ൻ ഡി.പി​ല്ലാ​ട്ട് എ​ന്നി​വ​ർ എ​ത്തി​യ​ത്. വി​ശ​ദ​മാ​യ എ​സ്റ്റി​മേ​റ്റ് പി​ന്നീ​ട് ന​ട​ക്കു​മെ​ന്ന് അ​റി​യി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ.റീ​ത്ത, വൈ​സ് പ്ര​സി​ഡ​ന്‍റ് വി.വി​ജി​ലേ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു. വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്നാ​യി വാ​ർ​ഡ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.