പോ​ത്ത് വി​ര​ണ്ടോ​ടി; പി​ടി​കൂ​ടാ​നാ​യ​ത് ഏ​ഴുമ​ണി​ക്കൂ​റി​നുശേ​ഷം
Saturday, January 22, 2022 12:40 AM IST
മു​ക്കം: കശാപ്പിനായികൊ​ണ്ടു​വ​ന്ന പോ​ത്ത് വി​ര​ണ്ടോ​ടി​യ​ത് ഭീ​തി​യി​ലാ​ഴ്ത്തി. കൊ​ടി​യ​ത്തൂ​ർ ഗോ​ത​മ്പ് റോ​ഡി​ൽ നി​ന്നും​വി​ര​ണ്ടോ​ടി​യ പോ​ത്തി​നെ ഏ​ഴ് മ​ണി​ക്കൂ​റോ​ളം നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് പി​ടി​കൂ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച് മ​ണി​യോ​ടു​കൂ​ടി​യാ​ണ് പോ​ത്ത് വി​ര​ണ്ടോ​ടി​യ​ത്.

മ​ണി​ക്കൂ​റു​ക​ളോ​ളം പ​ല​യി​ട​ങ്ങ​ളി​ലാ​യി ഓ​ടി​യ പോ​ത്തി​നെ 12 മ​ണി​യോ​ടെ കൂ​ടി​യാ​ണ് എ​ട​വ​ണ്ണ കൊ​യി​ലാ​ണ്ടി സം​സ്ഥാ​ന​പാ​ത​യി​ലെ ഗോ​ത​മ്പ് റോ​ഡ് അ​ങ്ങാ​ടി​യി​ൽ വ​ച്ച് നാ​ട്ടു​കാ​രും മു​ക്കം ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി​യ​ത്. ഇ​സ്മാ​യി​ൽ എ​ന്ന ആ​ളു​ടെ പോ​ത്താ​ണ് വി​ര​ണ്ടോ​ടി​യ​ത്.

ഒ​രാ​ളെ കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ അ​ക്ര​മി​ക്കു​ക​യും ചെ​യ്തു. പോ​ത്തി​നെ പി​ടി​കൂ​ടാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യും ആ​ളു​ക​ൾ​ക്ക് ചെ​റി​യ​തോ​തി​ലു​ള്ള പ​രി​ക്കു​ക​ളു​ണ്ട്. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ക്കം ഫ​യ​ർ സ്റ്റേ​ഷ​നി​ലെ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഷം​സു​ദ്ദീ​ൻ, ഗ്രേ​ഡ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ഫ​യ​സ് അ​ഗ​സ്റ്റി​ൻ, ഫ​യ​ർ ഓ​ഫീ​സ​ർ​മാ​രാ​യ ജ​ലീ​ൽ , ഷൈ​ബി​ൻ, ജ​യേ​ഷ്, ജി​തി​ൻ രാ​ജ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.