പൊ​ട്ടി​പ്പൊ​ളി​ഞ്ഞ് പൂ​ഴി​ത്തോ​ട് റോ​ഡ്; നാ​ട്ടു​കാ​ർ പ്ര​തി​ഷേ​ധ​ത്തി​ൽ
Saturday, January 22, 2022 12:40 AM IST
ചെ​മ്പ​നോ​ട: പി​ഡ​ബ്ല്യു​ഡി ചു​രം ഡി​വി​ഷ​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ക​ടി​യ​ങ്ങാ​ട് പെ​രു​വ​ണ്ണാ​മൂ​ഴി പൂ​ഴി​ത്തോ​ട് റോ​ഡി​ന്‍റെ ഒ​ഴു​ക​യി​ൽ​പ്പ​ടി മു​ത​ൽ പൂ​ഴി​ത്തോ​ട് വ​രെ​യു​ള്ള ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ത​ക​ർ​ന്നു കി​ട​ക്കു​ന്ന​ത് ന​ന്നാ​ക്കാ​ൻ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. ഒ​രു വ​ർ​ഷം മു​മ്പ് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​ൻ 10 ല​ക്ഷം രൂ​പ ഫ​ണ്ട​നു​വ​ദി​ച്ചി​രു​ന്നു. ടെ​ൻ​ഡ​ർ ചെ​യ്ത് ടാ​റും മ​റ്റു പ​ണി സാ​മ​ഗ്ര​ഹി​ക​ളും ഇ​റ​ക്കി​യെ​ങ്കി​ലും മ​ഴ​യു​ടെ പേ​രി​ൽ പ്ര​വ​ർ​ത്തി ആ​രം​ഭി​ച്ചി​ല്ല.

ഇ​ക്കു​റി കാ​ലാ​വ​സ്ഥ അ​നു​യോ​ജ്യ​മാ​യെ​ങ്കി​ലും ക​രാ​റു​കാ​ര​ൻ അ​പ്ര​ത്യ​ക്ഷ​നാ​യി. കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​യി റോ​ഡ് ത​ല​ങ്ങും വി​ല​ങ്ങും ഇ​തി​നി​ട​യി​ൽ വെ​ട്ടി​ക്കീ​റു​ക​യു​മു​ണ്ടാ​യി. വാ​ഹ​ന​ങ്ങ​ൾ ചാ​ടി​ച്ചാ​ടി​യാ​ണു പോ​കു​ന്ന​ത്. ക​ടി​യ​ങ്ങാ​ട് മു​ത​ൽ പൂ​ഴി​ത്തോ​ട് വ​രെ റോ​ഡ് മൊ​ത്തം ന​ന്നാ​ക്കാ​ൻ 20.10 കോ​ടി രൂ​പ വേ​റെ​യു​മ​നു​വ​ദി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും പ​ണി​ക്കു കാ​ല​താ​മ​സം നേ​രി​ടു​ക​യാ​ണ്. ഭ​ര​ണാ​നു​മ​തി കി​ട്ടി​യെ​ങ്കി​ലും സാ​ങ്കേ​തി​കാ​നു​മ​തി ല​ഭി​ച്ച് ടെ​ൻ​ഡ​ർ ചെ​യ്യ​ണം.