വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ​ പ​രി​ഷ്ക്കാ​ര​ങ്ങ​ൾ അ​ടി​ച്ചേ​ൽപ്പിക്ക​രു​ത്: സി.​പി.ചെ​റി​യ മു​ഹ​മ്മ​ദ്
Saturday, January 22, 2022 12:40 AM IST
മു​ക്കം: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ക്ക​രു​തെ​ന്ന് മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി.​പി.ചെ​റി​യ​മു​ഹ​മ്മ​ദ് പ​റ​ഞ്ഞു.

ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ൾ മ​റി​ക​ട​ന്ന് കേ​ര​ള​ത്തി​ന്‍റെ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന പ​രി​ഷ്കാ​ര​ങ്ങ​ൾ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. ഖാ​ദ​ർ ക​മ്മീ​ഷ​നി​ല​ട​ക്കം ഇ​തു പ്ര​ക​ട​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സ്വ​ത്വം തേ​ടു​ന്ന 'പൊ​തു വി​ദ്യാ​ഭ്യാ​സം' എ​ന്ന പ്ര​മേ​യ​ത്തി​ൽ ന​ട​ന്ന കേ​ര​ള സ്കൂ​ൾ ടീ​ച്ചേ​ഴ്സ് യൂ​ണി​യ​ൻ മു​ക്കം ഉ​പ​ജി​ല്ലാ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​അ​ബ്ദു​ൽ അ​സീ​സ് അ​ധ്യ​ക്ഷ​ത വഹിച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം.​എ.നാ​സ​ർ പ്ര​മേ​യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ടി. ​മൊ​യ്തീ​ൻ​കോ​യ, എ.​പി. നാ​സ​ർ, നി​സാം കാ​ര​ശേ​രി, അ​ഹ​മ്മ​ത് പു​തു​ക്കു​ടി, എ​ൻ.​കെ. മു​ഹ​മ്മ​ദ് സെ​ലീം, നി​സാ​ർ ഹ​സ്സ​ൻ, പി.​ജി. മു​ഹ​മ്മ​ദ്, വ​ള​പ്പി​ൽ റ​ഷീ​ദ്, ടി.​പി. അ​ബൂ​ബ​ക്ക​ർ, കെ.​വി. ന​വാ​സ്, ഷ​മീ​ർ​ മു​ക്കം, കെ.​പി. മു​ഹ​മ്മ​ദ്, എ​ൻ. ന​സ്റു​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന​വ​ർ​ക്ക് യാ​ത്ര​യ​യ​പ്പും വി​വി​ധ മേ​ഖ​ല​ക​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ​വ​ർ​ക്ക് ആ​ദ​ര​വും സം​ഘ​ടി​പ്പി​ച്ചു.