ഷീ ​പാ​ഡ് പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, January 22, 2022 12:40 AM IST
ബാ​ലു​ശേ​രി: ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ന്നൂ​ര് ഗ​വ. യു​പി സ്കൂ​ളി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഷീ ​പാ​ഡ് പ്രോ​ജ​ക്ടി​ന്‍റെ ഉ​ദ്ഘാ​ട​നം ബാ​ലു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻഡിം​ഗ് സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ സു​രേ​ഷ് ബാ​ബു ആ​ല​ങ്കോ​ട് നി​ർ​വ​ഹി​ച്ചു.

ബാ​ലു​ശേ​രി ഐ​സി​ഡി​എ​സ് സി​ഡി​പി​ഒ എ​ൻ.​പി. ത​സ്ലീ​ന ഷീ ​പാ​ഡ് പ​ദ്ധ​തി വി​ശ​ദീ​ക​രിച്ചു. വാ​ർ​ഡ് അം​ഗം ഗീ​ത പു​ളി​യാ​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ ഹ​സീ​ന, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​സ​ന്തോ​ഷ്, ഉ​ള്ളി​യേ​രി പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ബീ​ന, വാ​ർ​ഡ് അം​ഗം രേ​ഖ, അം​ഗ​ൻ​വാ​ടി ടീ​ച്ച​ർ ഗീ​ത, പ്ര​ധാ​നാ​ധ്യാ​പ​ക​ൻ സ​തീ​ശ​ൻ, ജാ​ഗ്ര​ത സ​മി​തി ക​ൺ​വീ​ന​ർ ഇ. ​വി​ലാ​സി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ല​യ​ത്തി​ൽ ഇ​ൻ​സി​ന​റേ​റ്റ​ർ സ്ഥാ​പി​ച്ച് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് സാ​നി​റ്റ​റി പാ​ഡു​ക​ൾ ല​ഭ്യ​മാ​ക്കു​ം. പാഡുകൾ സൂ​ക്ഷി​ക്കാ​ൻ അ​ല​മാ​ര​യും സ്കൂ​ളി​ന് ല​ഭിക്കും.