ടൂറിസം കുതിപ്പിനൊരുങ്ങി പു​തു​പ്പാ​ടി
Saturday, January 22, 2022 12:40 AM IST
താ​മ​ര​ശേ​രി: പു​തു​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ ടൂ​റി​സം മേ​ഖ​ല​ക​ൾ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു. കേ​ര​ള​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ഴ പെ​യ്യു​ന്ന ല​ക്കി​ടി​യു​ടെ പ്രാ​ന്ത​പ്ര​ദേ​ശ​മാ​യ പു​തു​പ്പാ​ടി​യു​ടെ മ​ല​യോ​ര​മേ​ഖ​ല​ക​ളി​ൽ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി വെ​ള്ള​ചാ​ട്ട​ങ്ങ​ളു​ണ്ട്.

കൂ​ടാ​തെ സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ര​ണ്ട് പാ​ർ​ക്കു​ക​ളു​മു​ണ്ട്. കോ​വി​ഡ് രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ശ്ച​ല​മാ​യി കി​ട​ന്ന ടൂ​റി​സം മേ​ഖ​ല​ക​ളി​ൽ ഇ​പ്പോ​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ടു​റി​സ്റ്റു​ക​ൾ സ​ജീ​വ​മാ​ണ്. ക​ക്കാ​ട് വ​ന​മേ​ഖ​ല ഉ​ൾ​പ്പെ​ടു​ന്ന ഇ​ക്കോ​ടൂ​റി​സം പ​ദ്ധ​തി, കാ​ക്ക​വ​യ​ൽ കേ​ന്ദീ​ക​രി​ച്ചു​ള്ള വ​ന​പ​ർ​വം പ​ദ്ധ​തി, ടൂ​റി​സ്റ്റു​ക​ളെ ഏ​റെ ആ​ക​ർ​ഷി​ക്കു​ന്ന ഒ​ന്പ​ത് ഹെ​യ​ർ​പി​ൻ വ​ള​വു​ക​ളോ​ട്കൂ​ടി​യ വ​യ​നാ​ട​ൻ ചു​ര​വും പു​തു​പ്പാ​ടി​യു​ടെ സ്വ​ന്ത​മാ​ണ്. അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ എ​ത്തു​ന്ന ടൂ​റി​സ്റ്റു​ക​ളു​ടെ പ​റു​ദീ​സ​യാ​ണ് വ​യ​നാ​ട​ൻ ചു​രം. ക​ക്കാ​ട് ഇ​ക്കോ​ടൂ​റി​സം പ​ദ്ധ​തി​യി​ൽ ക​ക്കാ​ട് നി​ന്നാ​രം​ഭി​ച്ച് ഏ​ക​ദേ​ശം ര​ണ്ട് കി​ലോ​മീ​റ്റ​ർ വ​രെ കാ​ടി​നു​ള്ളി​ൽ കൂ​ടി സ​ഞ്ച​രി​ക്കാ​ൻ ക​ഴി​യും കു​ളി​ക്കാ​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ട്.

ചെ​റി​യൊ​രു തൂ​ക്കു​പാ​ല​വും ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ണ്ട്. വ​നം​വ​കു​പ്പി​ന് കീ​ഴി​ലു​ള്ള വ​ന​പ​ർ​വം പ​ദ്ധ​തി​യി​ൽ പ്ര​വേ​ശ​ന​ത്തി​ന് ടി​ക്ക​റ്റ് ഏ​ർ​പെ​ടു​ത്തി​യി​ട്ടു​ണ്ട്. വ​നം​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ രീ​തി​യി​ൽ വി​വി​ധ വി​ക​സ​ന​പ്ര​വ​ർ​ത്തി​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ബി​സി ജെ​ൽ എ​ന്ന പാ​ർ​ക്കി​ൽ ബോ​ട്ട് സ​ർ​വീ​സും കാ​ടി​ന്‍റെ അ​നു​ഭൂ​തി​യും ആ​സ്വ​ദി​ക്കാ​ം. പു​തു​പ്പാ​ടി​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന നോ​ള​ഡ്ജ് സി​റ്റി കാ​ണു​ന്ന​തി​നും നി​ര​വ​ധി ടൂ​റി​സ്റ്റു​ക​ളാ​ണ് എ​ത്തു​ന്ന​ത്. ടൂ​റി​സ്റ്റു​ക​ളു​ടെ വ​ര​വോ​ടെ നി​ശ്ച​ല​മാ​യി കി​ട​ന്നി​രു​ന്ന ഹോ​ട്ട​ൽ വ്യ​വ​സാ​യ​വും ത​ട്ടു​ക​ട​ക​ളും സ​ജീ​വ​മാ​യി തു​ട​ങ്ങി. കോ​വി​ഡ് മൂ​ലം ജോ​ലി ന​ഷ്ട​പ്പെ​ട്ട നി​ര​വ​ധി പ്ര​വാ​സി​ക​ളാ​ണ് ത​ട്ടു​ക​ട​ക​ളി​ലൂ​ടെ ഉ​പ​ജീ​വ​നം ക​ണ്ടെ​ത്തി​യ​ത്. അ​റേ​ബ്യ​ൻ ഫു​ഡു​ക​ൾ ത​യ്യാ​റാ​ക്കു​ന്ന നി​ര​വ​ധി ഹോ​ട്ട​ലു​ക​ളാ​ണ് ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​വ​ശ​വും ടൂ​റി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ഒ​രു​ങ്ങി​യി​രി​ക്കു​ന്ന​ത്. ചെ​റു​തും വ​ലു​തു​മാ​യ റി​സോ​ർ​ട്ടു​ക​ളും നീ​ന്ത​ൽ​കു​ള​ങ്ങ​ളും യാ​ത്ര​ക്കാ​രു​ടെ ഇ​ഷ്ട​യി​ട​മാ​യി മാ​റു​ക​യാ​ണി​വി​ടെ. കെ​എ​സ്ആ​ർ​ടി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ന​ട​ത്തു​ന്ന ഏ​ക​ദി​ന ടൂ​റി​സം പാ​ക്കേ​ജും ഇ​തി​നോ​ട​കം ടൂ​റി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ക്കു​ന്നു.

വ​യ​നാ​ട​ൻ ചു​രം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ടൂ​റി​സം സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പെ​ടു​ത്തി ടൂ​റി​സ്റ്റു​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ പ​ല പ​ദ്ധ​തി​ക​ളും ആ​സൂ​ത്ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ആ​യി​ഷ​ക്കു​ട്ടി സു​ൽ​ത്താ​ൻ പ​റ​ഞ്ഞു.