വ​നം​വ​കു​പ്പ് റോ​ഡ് അ​ട​ച്ച​തി​ൽ പ്ര​തി​ഷേ​ധം
Saturday, January 22, 2022 12:38 AM IST
കോ​ട​ഞ്ചേ​രി: മ​റി​പു​ഴ-കു​ണ്ട​ൻ​തോ​ട് -മു​ത്ത​പ്പ​ൻ​പു​ഴ പ്ര​ദേ​ശ​ങ്ങ​ളി​ലെ കൃ​ഷി​ഭൂ​മി​യി​ൽ സ്ഥി​തി ചെ​യ്യു​ന്ന പ​ഞ്ചാ​യ​ത്ത് റോ​ഡ് അ​ട​ച്ച വ​നം വ​കു​പ്പി​ന്‍റെ ന​ട​പ​ടി​യി​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. വ​നം​വ​കു​പ്പി​ൽ നി​യ​ന്ത്ര​ണം സ​ർ​ക്കാ​രി​ന് ന​ഷ്ട​പ്പെ​ട്ടെ​ന്നും വ​ന്യ​മൃ​ഗ​ശ​ല്യ​വും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ​ല്യ​വും കൃ​ഷി​ക്കാ​രെ ആ​ത്മ​ഹ​ത്യ​യി​ലേ​ക്ക് ത​ള്ളി​വി​ടു​ക​യാ​ണ് എ​ന്ന് യോ​ഗം ആ​രോ​പി​ച്ചു.

സ്ഥ​ലം എം​എ​ൽ​എ​യും ഇ​ട​തു​പ​ക്ഷ ജ​ന​പ്ര​തി​നി​ധി​ക​ളും മൗ​നം വെ​ടി​യണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി കാ​പ്പാ​ട്ട്മ​ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ല​ക്സ് തോ​മ​സ്, യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ കെ.​എം.പൗ​ലോ​സ്, ലി​സി ചാ​ക്കോ, വി​ൻ​സെ​ന്‍റ് വ​ട​ക്കമു​റി​യി​ൽ, ടോ​മി ഇ​ല്ലി​മൂ​ട്ടി​ൽ, ജോ​ബി ജോ​സ​ഫ്, ജോ​സ് പെ​രു​മ്പ​ള്ളി, സി.​ബി. ചി​ര​ണ്ടാ​യ​ത്ത്, ബി​ജു ഓ​ത്തി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.