സ്‌​പൈ​സ​സ് നി​യ​മ​ങ്ങ​ളി​ലെ കാ​ർ​ഷി​ക വി​രു​ദ്ധ ന​യ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം: കി​ഫ
Saturday, January 22, 2022 12:38 AM IST
പേ​രാ​മ്പ്ര: പ​തി​റ്റാ​ണ്ടു​ക​ൾ പ​ഴ​ക്ക​മു​ള്ള റ​ബ​ർ, സു​ഗ​ന്ധ​വ്യ​ഞ്ജ​ന നി​യ​മ​ങ്ങ​ൾ പ​രി​ഷ്ക​രി​ക്കാ​നെ​ന്ന പേ​രി​ൽ ക​ർ​ഷ​ക വി​രു​ദ്ധ​വും വ്യ​വ​സാ​യി​ക​ളു​ടെ താ​ല്പ​ര്യം മാ​ത്രം സം​ര​ക്ഷി​ക്കു​ന്ന​തു​മാ​യ പു​തി​യ നി​യ​മ​ങ്ങ​ൾ എ​തി​ർ​ത്ത് തോ​ൽ​പി​ക്ക​ണ​മെ​ന്നു കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ന്‍റ് ഫാ​ർ​മേ​ഴ്‌​സ് അ​സോ​സി​യ​യേ​ഷ​ൻ.

വ്യ​വ​സാ​യി​ക​ൾ​ക്ക​നു​കൂ​ല​മാ​യ രീ​തി​യി​ൽ കൊ​ള്ള​ലാ​ഭം ഉ​ണ്ടാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി​യാ​ണ് പു​തി​യ നി​യ​മ ഭേ​ദ​ഗ​തി എ​ന്ന​ത് വ്യ​ക്ത​മാ​ണെ​ന്നു കി​ഫ ചെ​യ​ർ​മാ​ൻ അ​ല​ക്സ് ഒ​ഴു​ക​യി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക​ർ​ഷ​ക താ​ത്പ​ര്യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി ബോ​ർ​ഡു​ക​ളി​ൽ മൂ​ന്നി​ൽ ഒ​ന്ന് ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളെ​യും മൂ​ന്നി​ൽ ഒ​ന്ന് ക​ച്ച​വ​ട​ക്കാ​രു​ടെ പ്ര​തി​നി​ധി​ക​ളെ​യും മൂ​ന്നി​ൽ ഒ​ന്ന് സ​ർ​ക്കാ​ർ പ്ര​തി​ന്ധി​ക​ളെ​യും ഉ​ൾ​പെ​ടു​ത്തു​ക,വി​ല നി​ർ​ണ​യ​ത്തി​ലും ഇ​റ​ക്കു​മ​തി​യി​ലും ഇ​ട​പെ​ടാ​നു​ള്ള ബോ​ർ​ഡു​ക​ളു​ടെ അ​ധി​കാ​രം നി​ല​നി​ർ​ത്തു​ക, ഉ​ത്പാ​ദ​ന ചെല​വി​ന്‍റെ കൂ​ടെ 100 ശ​ത​മാ​ന​വും കൂ​ട്ടി ന്യാ​യ വി​ല ഉ​റ​പ്പാ​ക്കു​ക, ന്യാ​യ​വി​ല എ​ല്ലാ​വ​ർ​ഷ​വും പു​തു​ക്കി നി​ശ്ച​യി​ക്കു​ക, കു​റ​ഞ്ഞ വി​ല​യും കൂ​ടി​യ വി​ല​യും ലം​ഘി​ക്കു​ന്ന​വ​ർ​ക്കു ഒ​രു​വ​ർ​ഷം ജ​യി​ൽ ശി​ക്ഷ എ​ന്ന ആ​ശ​യം ഉ​പേ​ക്ഷി​ക്കു​ക, ര​ജി​സ്ട്രേ​ഷ​ൻ അ​ധി​കാ​ര​ങ്ങ​ൾ ബോ​ർ​ഡി​ൽ നി​ന്നും മാ​റ്റി കേ​ന്ദ്ര സ​ർ​ക്കാ​രി​നാ​ക്കി​യ​ത് പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ നി​ർ​ദേ​ശ​ങ്ങ​ൾ അ​ട​ങ്ങി​യ ഇ​മെ​യി​ൽ ക്യാ​മ്പ​യി​ൻ വ​ഴി 5000 മെ​യി​ലു​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് അ​യ​ക്കു​മെ​ന്നു അ​ല​ക്സ് ഒ​ഴു​ക​യി​ൽ അ​റി​യി​ച്ചു.