ബ​ഷീ​ര്‍ ചെ​യ​റി​ല്‍ വി​ക​സ​ന​പ്ര​വൃ​ത്തി​ക​ള്‍ തു​ട​രും: വി​സി
Saturday, January 22, 2022 12:38 AM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ചെ​യ​റി​നോ​ട് സ​ര്‍​വ​ക​ലാ​ശാ​ല​ക്ക് അ​വ​ഗ​ണ​ന​യെ​ന്ന പ്ര​ചാ​ര​ണം തെ​റ്റാ​ണെ​ന്നും ചെ​യ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക്ക് വ​ള​രെ വേ​ണ്ട​പ്പെ​ട്ട​താ​ണെ​ന്നും വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​എം.​കെ. ജ​യ​രാ​ജ് അ​റി​യി​ച്ചു. ചെ​യ​റി​ന് ലൈ​ബ്ര​റി സ​ജ്ജ​മാ​ക്കാ​ന്‍ എം​പി ഫ​ണ്ട് ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. മ്യൂ​സി​യം സ​ജ്ജ​മാ​ക്കു​ന്ന​തി​നൊ​പ്പം ലൈ​ബ്ര​റി​യും ത​യ്യാ​റാ​കും.

കോ​വി​ഡി​ന് തൊ​ട്ടു​മു​മ്പു​വ​രെ ചെ​യ​ര്‍ അ​ക്കാ​ദ​മി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യു​ള്ള പ​രി​പാ​ടി​ക​ളും ന​ട​ത്തി​യി​രു​ന്നു. അ​ന്യ ഭാ​ഷ​യി​ലെ പ​ണ്ഡി​ത​ന്മാ​രെ ഉ​ള്‍​പ്പെ​ടു​ത്തി വെ​ബി​നാ​ര്‍ പ്ര​ഭാ​ഷ​ണ പ​ര​മ്പ​ര, ബ​ഷീ​ര്‍ കൃ​തി​ക​ളു​ടെ പ​രി​ഭാ​ഷ, ഗ​വേ​ഷ​ണ ഫെ​ലോ​ഷി​പ്പ് തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ള്‍ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന് ചെ​യ​ര്‍ വി​സി​റ്റിം​ഗ് പ്രൊ​ഫ​സ​ര്‍ ഡോ. ​പി.​പി. ര​വീ​ന്ദ്ര​ന്‍ പ​റ​ഞ്ഞു.

ബ​ഷീ​ര്‍ കൃ​തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​യ്യാ​റാ​ക്കി​യ നി​ഘ​ണ്ടു, മ​ല​യാ​ളം പ​ഠ​ന​വ​കു​പ്പി​ന്‍റെ ലൈ​ബ്ര​റി​വി​ഭാ​ഗ​ത്തി​ലെ റ​ഫ​റ​ന്‍​സ് വി​ഭാ​ഗ​ത്തി​ലു​ണ്ട്. ഇ​ത് പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലാ​ണ്. ബ​ഷീ​റി​ന്‍റെ കൈ​യെ​ഴു​ത്ത് പ്ര​തി​ക​ള്‍, അ​പൂ​ര്‍​വ ഫോ​ട്ടോ​ക​ള്‍, പു​സ്ത​ക​ങ്ങ​ള്‍ എ​ന്നി​വ​യെ​ല്ലാം ചെ​യ​റി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. മ്യൂ​സി​യ​ത്തി​ന്‍റെ പ​ണി​പൂ​ര്‍​ത്തി​യാ​കു​ന്ന മു​റ​യ്ക്ക് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പൊ​ജു​ജ​ന​ങ്ങ​ള്‍​ക്കും സ​ന്ദ​ര്‍​ശ​നം അ​നു​വ​ദി​ക്കും. കെ​ട്ടി​ട​ത്തി​ല്‍ സ​മൂ​ഹ​വി​രു​ദ്ധ​ശ​ല്യം ഉ​ണ്ടെ​ന്ന പ​രാ​തി പ​രി​ഹ​രി​ക്കാ​ന്‍ സു​ര​ക്ഷാ ഇ​ട​പെ​ട​ലു​ണ്ടാ​കു​മെ​ന്നും വൈ​സ് ചാ​ന്‍​സ​ല​ര്‍ അ​റി​യി​ച്ചു.