ക​ഞ്ചാ​വു വേട്ട
Saturday, January 22, 2022 12:38 AM IST
കോഴിക്കോട്: കൂടരഞ്ഞിയി ലും വയനാട് മത്തങ്ങയിലും നടന്ന കഞ്ചാവ് വേട്ടയിൽ29 കിലോ കഞ്ചാവ് പിടികൂടി. സം ഭവ ങ്ങളിൽ നാലുപേരെ അറ സ്റ്റുചെയ്തു.

കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ കൂ​മ്പാ​റ​യി​ൽ നടന്ന ക​ഞ്ചാ​വ് വേ​ട്ടയിൽ 10.5 കി​ലോ ക​ഞ്ചാ​വു​മാ​യി മൂ​ന്നു​പേ​രെ ആണ് എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തത്. മ​ല​പ്പു​റം കാ​ളി​കാ​വ് സ്വ​ദേ​ശി സു​ഫൈ​ൽ, മു​ഹ​മ്മ​ദ് ഹാ​ഷി​ർ,ഷി​ബി​ൻ ച​ന്ത​ക്കു​ന്ന് എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ക​ഞ്ചാ​വ് ക​ട​ത്താ​ൻ ശ്ര​മി​ച്ച കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. കാ​റി​ന്‍റെ ഡി​ക്കി​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്.

എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​മേ​ഖ​ല സ്ക്വാ​ഡും മ​ല​പ്പു​റം ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മ​ഞ്ചേ​രി എ​ക്സൈ​സ് റേ​ഞ്ച് പാ​ർ​ട്ടി മ​ഞ്ചേ​രി പ​യ്യ​നാ​ട് ഭാ​ഗ​ത്ത് നി​ന്ന് ക​ഞ്ചാ​വു​മാ​യി ഒ​രാ​ളെ പി​ടി​കൂ​ടി​യി​രു​ന്നു. ഈ ​അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ല​ഭി​ച്ച വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കൂ​മ്പാ​റ​യി​ൽ നി​ന്നും മൂ​ന്നുപേ​രെ പി​ടി​കൂ​ടി​യ​ത്.

മ​ഞ്ചേ​രി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ സ്കോ​ഡ് ഇ​ൻ​സ്‌​പെ​ക്ട​ർ മു​ഹ​മ്മ​ദ്‌ ഷ​ഫീ​ഖ്, മ​ഞ്ചേ​രി റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ വി.​പി. ജ​യ​പ്ര​കാ​ശ്, അ​സി. ഇ​ൻ​സ്‌​പെ​ക്ട​ർ ടി. ​ഷി​ജു​മോ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

മു​ത്ത​ങ്ങ എ​ക്സൈ​സ് ചെ​ക്കു​പോ​സ്റ്റി​ൽ 18.250 കി​ലോ ക​ഞ്ചാ​വു​മാ​യാണ് യു​വാ​വ് പി​ടി​യി​ലായത്. മ​ല​പ്പു​റം ഏ​റ​നാ​ട് പാ​ണ്ടി​ക്കാ​ട് കു​ന്നു​മ്മ​ൽ മു​ഹ​മ്മ​ദ് ബ​ഷീ​ർ (28)നെ​യാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്.

ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഇ​ന്നോ​വ കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഏ​ഴു​പായ്​ക്ക​റ്റു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്. കാ​റി​ന്‍റെ ബോ​ണ​റ്റി​നു​ള്ളി​ല​ട​ക്കം വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഭ​ദ്ര​മാ​യി അ​ട​ക്കം ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു ക​ഞ്ചാ​വ്.

മ​ല​പ്പു​റം എ​ക്സൈ​സ് ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​യു​ടെ ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. നി​ഗീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ പി.​എ. പ്ര​കാ​ശ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ മ​ൻ​സൂ​ർ അ​ലി, എം.​സി അ​നൂ​പ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

മു​ത്ത​ങ്ങ​വ​ഴി ഈ ​അ​ടു​ത്തെ​യി​ട​യാ​യി ക​ഞ്ചാ​വ് ക​ട​ത്ത​ൽ വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. നി​ര​വ​ധി ത​വ​ണ പി​ടി​ക്ക​പ്പെ​ടു​ന്പോ​ഴും ക​ഞ്ചാ​വ് ക​ട​ത്താ​ൻ ല​ഹ​രി​മാ​ഫി​യ​ക​ൾ ഈ ​വ​ഴി ത​ന്നെ​യാ​ണ് കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

വ​ലി​യ അ​ള​വി​ൽ ക​ഞ്ചാ​വ​ട​ക്ക​മു​ള്ള വ​സ്തു​ക്ക​ൾ പി​ടി​ക്ക​പ്പെ​ട്ടാ​ലും അ​ന്വേ​ഷ​ണം ഉ​ന്ന​ത​രി​ലേ​ക്ക് എ​ത്താ​ത്ത​താ​ണ് മാ​ഫി​യ​ക​ളെ സ​ഹാ​യി​ക്കു​ന്ന​ത്.