ഓ​ടി​ക്കൊ​ണ്ടി​രുന്ന ബ​സി​ന് തീ​പി​ടി​ച്ചു;​ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി
Saturday, January 22, 2022 12:38 AM IST
കൊ​ണ്ടോ​ട്ടി: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശി​യ പാ​ത കൊ​ള​ത്തൂ​ർ നീ​റ്റാ​ണി​മ്മ​ലി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന ബ​സി​ന് തീ​പി​ടി​ച്ച​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം. ഫ​റോ​ക്കി​ൽ നി​ന്ന് കൊ​ണ്ടോ​ട്ടി​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന മി​നി​ബ​സി​നാ​ണ് തീ ​പ​ട​ർ​ന്ന​ത്.

ബ​സി​ന്‍റെ താ​ഴ്ഭാ​ഗ​ത്ത് നി​ന്ന് പു​ക​യും തീ​യും ഉ​യ​രു​ന്ന​ത് ക​ണ്ട ബൈ​ക്ക് യാ​ത്രി​ക​നും റി​ട്ട.​ഫ​യ​ർ​ഫോ​ഴ​സ് ജീ​വ​ന​ക്കാ​ര​നു​മാ​യ കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി മു​കു​ന്ദ​ൻ ഡ്രൈ​വ​റെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ബ​സ് നി​ർ​ത്തി യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി.

നി​മി​ഷ​ങ്ങ​ൾ​ക്ക​കം ബ​സി​ന​ട​യി​ൽ നി​ന്ന് തീ ​ആ​ളി പ​ട​ർ​ന്നു. പു​ക വാ​ഹ​ന​ത്തി​ന്‍റെ അ​ക​ത്തും നി​റ​ഞ്ഞു. പൊ​ട്ടി​ത്തെ​റി​ക്കു​മെ​ന്ന ഭ​യ​ത്താ​ൽ ബ​സി​ലു​ള്ള​വ​ർ ഓ​ടി​യി​റ​ങ്ങി. ഉ​ട​നെ നാ​ട്ടു​കാ​ർ ര​ക്ഷാ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. നാ​ട്ടു​കാ​രും കോ​ഴി​ക്കോ​ട് മീ​ഞ്ച​ന്ത​യി​ൽ നി​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ര​ണ്ട് യൂ​ണി​റ്റും ചേ​ർ​ന്നാ​ണ് തീ ​അ​ണ​ച്ച​ത്.

ബ​സി​ന്‍റെ ബാ​റ്റ​റി ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടാ​ണ് തീ​പി​ടു​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ദേ​ശി​യ പാ​തി​യി​ൽ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​യി. ഡ്രൈ​വ​റു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ലു​കൊ​ണ്ടാ​ണ് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യ​ത്. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്കം നി​ര​വ​ധി യാ​ത്ര​ക്കാ​രാ​ണ് ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. കൊ​ണ്ടോ​ട്ടി സി​ഐ എം​സി പ്ര​മോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലി​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.