വി​ട​ർ​ന്ന് വി​ള​ഞ്ഞ് സൂ​ര്യ​കാ​ന്തി; കരിഞ്ചാപ്പാടിയിലേക്ക് സ​ന്ദ​ർ​ശ​ക ഒ​ഴു​ക്ക്
Saturday, January 22, 2022 12:38 AM IST
രാ​മ​പു​രം: വി​ള​ഞ്ഞു​നി​ൽ​ക്കു​ന്ന സൂ​ര്യ​കാ​ന്തി​പൂ തോ​ട്ടം കാ​ണു​വാ​ൻ ക​രി​ഞ്ചാ​പ്പാ​ടി​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​രു​ടെ ഒ​ഴു​ക്ക് . കു​റു​വ ക​രി​ഞ്ചാ​പ്പാ​ടി പൊ​രു​ന്നും​പ​റ​ന്പി​ലാ​ണ് വി​ള​ഞ്ഞു​നി​ൽ​ക്കു​ന്ന സൂ​ര്യ​കാ​ന്തി​പൂ​ക്ക​ളു​ടെ തോ​ട്ട​മു​ള്ള​ത്.

സം​സ്ഥാ​ന​ത്തെ മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള പു​ര​സ്കാ​രം നേ​ടി​യ ക​രു​വ​ള്ളി അ​മീ​ർ​ബാ​ബു​വി​ന്‍റെ​താ​ണ് തോ​ട്ടം. അ​ര ഏ​ക്ക​റി​ൽ കൃ​ഷി ചെ​യ്ത സൂ​ര്യ​കാ​ന്തി​യി​ലൂ​ടെ ക​ല​ർ​പ്പി​ല്ലാ​ത്ത എ​ണ്ണ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് അ​മീ​ർ​ബാ​ബു പ​റ​യു​ന്നു.