യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി
Friday, January 21, 2022 12:46 AM IST
ബാ​ലു​ശേ​രി: ഉ​ള്ള്യേ​രി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ബാ​ലു​ശേ​രി ബ്ലോ​ക്ക് സെ​ക്ര​ട്ട​റി ഷ​മീ​ര്‍ ന​ള​ന്ദ​യ്ക്കെ​തി​രെ ഡി​സി​സി കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി. ഉ​ള്ള്യേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​സു​രേ​ഷ്, ന​ടു​വ​ണ്ണൂ​ര്‍ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം. ​ഋ​ഷി​കേ​ശ​ന്‍ എ​ന്നി​വ​ര്‍​ക്കെ​തി​രേ വ്യ​ക്തി​പ​ര​മാ​യും കോ​ണ്‍​ഗ്ര​സ് ഭ​രി​ക്കു​ന്ന ഉ​ള്ള്യേ​രി വ​നി​ത ബാ​ങ്കി​നെ​തി​രേ അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ രീ​തി​യി​ലും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പോ​സ്റ്റി​ട്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​വീ​ണ്‍​കു​മാ​റാ​ണ് വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​റു​പ​ടി​ക്ക് അ​ഞ്ചു​ദി​വ​സ​ത്തെ സാ​വ​കാ​ശം കൊ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് ഷ​മീ​റി​ന്‍റെ പോ​സ്റ്റ് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വ​ന്ന​ത്. ഇ​ത് ഉ​ള്ള്യേ​രി​യി​ലെ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രി​ല്‍ വ​ലി​യ വി​വാ​ദ​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്. ന​ട​പ​ടി​ക്കു​ള്ള ക​ത്തി​ന്‍റെ കോ​പ്പി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ​പ്ര​സി​ഡ​ന്‍റി​നും ന​ല്‍​കി​യി​ട്ടു​ണ്ട്.