ചെ​മ്പ​നോ​ട ആ​ലം​പാ​റ നി​വാ​സി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി കാ​ട്ടാ​ന​ക്കൂ​ട്ടം
Friday, January 21, 2022 12:46 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് മൂ​ന്നി​ൽ പെ​ട്ട ചെ​മ്പ​നോ​ട ആ​ല​മ്പാ​റ നി​വാ​സി​ക​ളു​ടെ ഉ​റ​ക്കം കെ​ടു​ത്തി​കാ​ട്ടാ​ന​ക്കൂ​ട്ടം. ഇ​വി​ടെ ആ​ളൊ​ഴി​ഞ്ഞ 15 ഏ​ക്ക​റോ​ളം സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ൾ കാ​ടു​മൂ​ടി​ക്കി​ട​ക്കു​ക​യാ​ണ്. വ​ന​ത്തി​ൽ നി​ന്നു മൂ​ത്താ​ട്ടു​പു​ഴ ക​ട​ന്നു ആ​ന​ക്കൂ​ട്ടം സ്വ​കാ​ര്യ​സ്ഥ​ല​ത്ത് ക​യ​റി​യാ​ൽ ക​ണ്ടു പി​ടി​ക്കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യു​ണ്ട്. കാ​ടി​നു ചു​റ്റും ഒ​ട്ടേ​റെ കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്.

രാ​ത്രി​യാ​യാ​ൽ കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ടി​ന്‍റെ പ​രി​സ​ര​ത്ത് എ​ത്തു​ന്ന ഭ​യാ​ന​ക അ​വ​സ്ഥ​യു​മു​ണ്ട്. കു​ട്ടി​ക​ളും സ്ത്രീ​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ നേ​രം വെ​ളു​ത്ത് ആ​ന​ക്കൂ​ട്ടം ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തു​വ​രെ ജീ​വ​ൻ പ​ണ​യം വ​ച്ചാ​ണു വീ​ടി​നു​ള്ളി​ൽ ക​ഴി​യു​ന്ന​ത്‌. അ​ന​വ​ധി കാ​ല​മാ​യി കാ​ട് മൂ​ടി​ക്കി​ട​ക്കു​ന്ന സ്വ​കാ​ര്യ സ്ഥ​ല​ങ്ങ​ൾ തെ​ളി​ക്കാ​ൻ സ​ത്വ​ര ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നു പ്ര​ദേ​ശ​വാ​സി​ക​ളാ​യ ജോ​ൺ ഇ​ല്ലി​മൂ​ട്ടി​ൽ, ബേ​ബി മ​ന​യ​ത്ത്, ബേ​ബി ഇ​ല്ലി​മൂ​ട്ടി​ൽ, ത​ങ്ക​ച്ച​ൻ കും​ബ്ലാ​നി, തോ​മ​സ് ക​ല്ലു​ങ്ക​ൽ, ബി​നു മ​ണ്ണാ​റ​ശേ​രി, ബി​നോ​യ് ഉ​റു​മ്പു​ങ്ക​ൽ എ​ന്നി​വ​ർ പ​ഞ്ചാ​യ​ത്ത്, റ​വ​ന്യു ഉ​ൾ​പ്പ​ടെ​യു​ള്ള അ​ധി​കാ​രി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.