ത​ട​സം നീ​ങ്ങി; അ​ഴി​യൂ​രി​ല്‍ പൊ​തു​ശ്മ​ശാ​നം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്നു
Friday, January 21, 2022 12:45 AM IST
വ​ട​ക​ര: അ​ഴി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ പൊ​തു​ശ്മ​ശാ​നം യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്നു. കോ​ട്ടാ​മ​ല​ക്കു​ന്ന് റോ​ഡ് തു​ട​ങ്ങു​ന്ന​തി​ന​ടു​ത്ത് 50 സെ​ന്‍റ് ഭൂ​മി​യി​ലാ​ണ് ശ്മ​ശാ​നം നി​ർ​മി​ക്കു​ന്ന​ത്. ശ്മ​ശാ​ന​ത്തി​ലേ​ക്ക് പോ​കാ​നു​ള്ള റോ​ഡി​നാ​യി സ്ഥ​ലം വി​ട്ടു​ന​ല്‍​കാ​ന്‍ ഉ​ട​മ​ക​ള്‍ തീ​രു​മാ​നി​ച്ച​തോ​ടെ​യാ​ണ് ശ്മ​ശാ​ന​ത്തി​ന്‍റെ ത​ട​സം നീ​ങ്ങി​യ​ത്.

അ​ഴി​യൂ​ര്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി മു​ന്‍​കൈ എ​ടു​ത്ത വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തി​ലാ​ണ് ഭൂ​മി വി​ട്ടു​കൊ​ടു​ക്ക​ല്‍ പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. പ​രി​സ്ഥി​തി​ക്ക് കോ​ട്ടം വ​രാ​തെ 30 അ​ടി ഉ​യ​ര​ത്തി​ല്‍ പു​ക​ക്കു​ഴ​ല്‍ സ്ഥാ​പി​ച്ച് ആ​ധു​നി​ക സം​വി​ധാ​ന​ത്തോ​ടെ​യു​ള​ള ശ്മ​ശാ​ന​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും ഡി​എം​ഒ​യു​ടെ​യും മാ​ര്‍​ഗ​നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് ഇ​തി​നു​ള​ള പ്ര​വൃ​ത്തി ന​ട​ക്കു​ക.

സ്ഥ​ലം​വി​ട്ടു​കൊ​ടു​ക്കു​ന്ന​വ​ര്‍​ക്ക് ജ​ന​കീ​യ കൂ​ട്ടാ​യ്മ​യി​ലൂ​ടെ ധ​ന​സ​ഹാ​യം അ​നു​വ​ദി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി വാ​ര്‍​ഡ് കേ​ന്ദ്രീ​ക​രി​ച്ച് ധ​ന​സ​മാ​ഹ​ര​ണം ന​ട​ത്തും. ശ്മ​ശാ​ന​ത്തി​നാ​യി ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് 40 ല​ക്ഷം രൂ​പ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 20 ല​ക്ഷം​രൂ​പ​യും വ​ക​യി​രു​ത്തി​യി​രു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ള്‍, സ​ര്‍​വ​ക​ക്ഷി​ക​ള്‍, ഭൂ​വു​ട​മ​ക​ള്‍ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.