പ​യ്യോ​ളിയിൽ ര​ണ്ട് ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഭ​ണ്ഡാ​രം ത​ക​ര്‍​ത്ത് മോ​ഷ​ണം
Friday, January 21, 2022 12:45 AM IST
പ​യ്യോ​ളി: ക്ഷേ​ത്ര​ങ്ങ​ളി​ല്‍ ഭ​ണ്ഡാ​രം ത​ക​ര്‍​ത്ത് മോ​ഷ​ണം. ത​ച്ച​ന്‍​കു​ന്ന് പ​റ​മ്പി​ല്‍ ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ര​ണ്ട് ഭ​ണ്ഡാ​ര​ങ്ങ​ൾ ത​ക​ര്‍​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഏ​ക​ദേ​ശം അ​ഞ്ചാ​യി​രം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് പ​രാ​തി. ത​ച്ച​ന്‍​കു​ന്നി​ല്‍ ത​ന്നെ​യു​ള്ള പ​ള്ളി​യാ​റ​ക്ക​ല്‍ ശ്രീ ​മു​ത്ത​പ്പ​ന്‍ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണം ന​ട​ന്നി​ട്ടു​ണ്ട്.

ഇ​വി​ടെ​യും സ​മാ​ന രീ​തി​യി​ല്‍ ര​ണ്ട് ഭ​ണ്ഡാ​ര​ങ്ങ​ള്‍ ത​ക​ര്‍​ത്തു. പ​തി​നാ​യി​രം രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യാ​ണ് പ​രാ​തി. ര​ണ്ടി​ട​ങ്ങ​ളി​ലും ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പെ​ട്ട​ത്. വി​ര​ല​ട​യാ​ള വി​ദ​ഗ്ദ്ധ​രും ഡോ​ഗ് സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ച്ചു. പ​യ്യോ​ളി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.