നാ​ലാ​യി​രം ക​ട​ന്ന് കോവിഡ് രോ​ഗി​ക​ള്‍ ; ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 42.70 %
Friday, January 21, 2022 12:44 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷം. 4,016 പേ​ര്‍​ക്ക് പു​തു​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 42.70 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 19,710 പേ​ര്‍ നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്.

മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ 17 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ജി​ല്ല​യി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ക​ഴി​ഞ്ഞ​യാ​ഴ്ച ത​ന്നെ ജി​ല്ലാ ഭ​ര​ണ​കൂ​ടം മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

പൊ​തു​യോ​ഗ​ങ്ങ​ള്‍ പാ​ടി​ല്ലെ​ന്നും ബ​സു​ക​ളി​ല്‍ നി​ന്ന് യാ​ത്ര ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്നും നി​ര്‍​ദേ​ശ​മു​ണ്ട്. പ​രി​ശോ​ധ​ന​യ്ക്കാ​യി കൂ​ടു​ത​ല്‍ സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​രെ നി​യോ​ഗി​ക്കു​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.