കോ​വി​ഡ് പ്ര​ശ്ന​മാ​യി​ല്ല; സൈ​ബ​ര്‍ പാ​ര്‍​ക്കു​ക​ള്‍​ക്ക് 77 ശ​ത​മാ​നം ക​യ​റ്റു​മ​തി വ​ള​ര്‍​ച്ചാ​നി​ര​ക്ക്
Friday, January 21, 2022 12:44 AM IST
കോ​ഴി​ക്കോ​ട്: മ​ഹാ​മാ​രി​യെ​യും സാ​മ്പ​ത്തി​ക​മാ​ന്ദ്യ ക​ണ​ക്കു​ക​ളെ​യും അ​തി​ജീ​വി​ച്ച് കോ​ഴി​ക്കോ​ട് സൈ​ബ​ര്‍ പാ​ര്‍​ക്കു​ക​ള്‍. ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ സൈ​ബ​ര്‍​പാ​ര്‍​ക്ക് 77 ശ​ത​മാ​നം ക​യ​റ്റു​മ​തി വ​ള​ര്‍​ച്ചാ​നി​ര​ക്ക് കൈ​വ​രി​ച്ചു. മ​ല​ബാ​ര്‍ മേ​ഖ​ല​യി​ലെ ഐ​ടി വ​ള​ര്‍​ച്ച​യ്ക്ക് ഊ​ര്‍​ജം പ​ക​രു​ന്ന പ്ര​ധാ​ന ഐ​ടി പാ​ര്‍​ക്കാ​യ യു​എ​ല്‍ സൈ​ബ​ര്‍​പാ​ര്‍​ക്കു​മാ​യി ചേ​ര്‍​ന്നാ​ണ്

ഇ​തി​നു​ള്ള പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കു​ന്ന​തെ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ഐ​ടി പാ​ര്‍​ക്‌​സ് സി​ഇ​ഒ ജോ​ണ്‍ എം. ​തോ​മ​സും യു​എ​ല്‍​സി​സി​എ​സ് ലി​മി​റ്റ​ഡ് ഗ്രൂ​പ്പ് സി​ഇ​ഒ ര​വീ​ന്ദ്ര​ന്‍ ക​സ്തൂ​രി​യും പ​റ​ഞ്ഞു.

അ​ടു​ത്ത ഒ​രു വ​ര്‍​ഷ​ത്തി​നു​ള്ളി​ല്‍ 1500-ല​ധി​കം പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കും.​ക​ഴി​ഞ്ഞ വ​ര്‍​ഷം മൂ​ന്ന് ഐ​ടി പാ​ര്‍​ക്കു​ക​ളി​ല്‍ നി​ന്നു​ള്ള ക​യ​റ്റു​മ​തി വ​ഴി​യു​ള്ള കൂ​ട്ടാ​യ വ​രു​മാ​നം 15,100 കോ​ടി രൂ​പ​യാ​യി​രു​ന്നു. സൈ​ബ​ര്‍​പാ​ര്‍​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്നക​മ്പ​നി​ക​ളി​ല്‍ നി​ന്നു​ള്ള സോ​ഫ്റ്റ‌്‌​വെ​യ​ര്‍ ക​യ​റ്റു​മ​തി 2019-20 ലെ 14.76 ​കോ​ടി രൂ​പ​യി​ല്‍നി​ന്ന് 2020-21ല്‍ 26.16 ​കോ​ടി രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. 2014-15ല്‍ ​നാ​ല് ക​മ്പ​നി​ക​ളു​മാ​യി ആ​രം​ഭി​ച്ച സൈ​ബ​ര്‍​പാ​ര്‍​ക്കി​ല്‍ ഇ​പ്പോ​ള്‍ 65ക​മ്പ​നി​ക​ളും 1100 നേ​രി​ട്ടു​ള്ള ജീ​വ​ന​ക്കാ​രു​മു​ണ്ട്.

സ്‌​പെ​ഷ്യ​ല്‍ ഇ​ക്ക​ണോ​മി​ക് സോ​ണി​ന്‍റെ വ്യ​വ​സ്ഥ​ക​ള്‍​ക്ക് കീ​ഴി​ലു​ള്ള നി​ല​വി​ലു​ള്ള കെ​ട്ടി​ടം ഇ​തി​നോ​ട​കം 75 ശ​ത​മാ​ന​വും പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. പ്ര​തീ​ക്ഷി​ക്കു​ന്ന വ​ള​ര്‍​ച്ച ക​ണ​ക്കി​ലെ​ടു​ത്ത് ഒ​രു പു​തി​യ നോ​ണ്‍- സെ​സ് ഐ​ടി കെ​ട്ടി​ട​ത്തി​നാ​യി സ​ര്‍​ക്കാ​രി​ന്‍റെ അ​നു​മ​തി തേ​ടി​യി​ട്ടു​ണ്ടെ​ന്നും ജോ​ണ്‍ എം. ​തോ​മ​സ് പ​റ​ഞ്ഞു.

മ​ല​ബാ​റി​ല്‍ കേ​ര​ള ഐ​ടി വി​ക​സ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി സൈ​ബ​ര്‍​പാ​ര്‍​ക്കു​മാ​യി​യോ​ജി​ച്ചു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​ല്‍ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് ര​വീ​ന്ദ്ര​ന്‍ ക​സ്തൂ​രി​യും പ​റ​ഞ്ഞു.