ഓ​ണ്‍​ലൈ​ൻ ചോ​ദ്യ​പ്പേപ്പർ: പ്ര​തി​ഷേ​ധ​വു​മാ​യി അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ രം​ഗ​ത്ത്
Friday, January 21, 2022 12:44 AM IST
തേ​ഞ്ഞി​പ്പ​ലം: ക​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ബി​രു​ദ പ​രീ​ക്ഷ ചോ​ദ്യ​ക്ക​ട​ലാ​സു​ക​ൾ ഓ​ണ്‍​ലൈ​നാ​യി വി​ത​ര​ണം ചെ​യ്യാ​നു​ള്ള തീ​രു​മാ​നം വി​വാ​ദ​ത്തി​ൽ. സ​ർ​വ​ക​ലാ​ശാ​ല തീ​രു​മാ​ന​ത്തി​നെ​തി​രേ കോ​ള​ജ് അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ൾ രം​ഗ​ത്തെ​ത്തി.

ചോ​ദ്യ​ക്ക​ട​ലാ​സ് ഓ​ണ്‍​ലൈ​നാ​യി കോ​ള​ജു​ക​ളി​ലേ​ക്ക് അ​യ​ച്ച് പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന്‍റെ മു​ഴു​വ​ൻ ഉ​ത്ത​ര​വാ​ദി​ത്വ​വും കോ​ള​ജു​ക​ളെ ഏ​ൽ​പി​ക്കു​ന്ന​തു പ​രീ​ക്ഷാ സ​ന്പ്ര​ദാ​യ​ത്തെ ത​ന്നെ പൂ​ർ​ണ​മാ​യി ത​ക​ർ​ക്കു​മെ​ന്ന് കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള കോ​ള​ജ് ടീ​ച്ചേ​ഴ്സ് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

ഈ ​മാ​സം 27 ന് ​ആ​രം​ഭി​ക്കു​ന്ന ബി​രു​ദ പ​രീ​ക്ഷ​ക​ളു​ടെ ചോ​ദ്യ​ക്ക​ട​ലാ​സു​ക​ൾ ഓ​ണ്‍​ലൈ​നി​ലൂ​ടെ ന​ൽ​കാ​നു​ള്ള തീ​രു​മാ​നം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് കേ​ര​ള പ്രൈ​വ​റ്റ് കോ​ള​ജ് ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ നേ​താ​ക്ക​ളും വ്യ​ക്ത​മാ​ക്കി. ചോ​ദ്യ​ക്ക​ട​ലാ​സു​ക​ൾ ഓ​ണ്‍​ലൈ​നാ​യി കോ​ള​ജു​ക​ൾ​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത് കോ​ള​ജ് അ​ധി​കൃ​ത​ർ ത​ന്നെ അ​വ പ്രി​ന്‍റെ​ടു​ത്ത് പ​രീ​ക്ഷ ന​ട​ത്തു​ന്ന സ​ന്പ്ര​ദാ​യം പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്നു പി​ജി പ​രീ​ക്ഷ ന​ട​ത്തി​യ​പ്പോ​ൾ തെ​ളി​യി​ക്ക​പ്പെ​ട്ട കാ​ര്യ​മാ​ണെ​ന്നു അ​ധ്യാ​പ​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ വി​മ​ർ​ശി​ച്ചു.

സു​താ​ര്യ​മാ​യും കാ​ര്യ​ക്ഷ​മ​മാ​യും ന​ട​ത്തേ​ണ്ട പ​രീ​ക്ഷ​ക​ൾ പൂ​ർ​ണ​മാ​യി അ​ര​ക്ഷി​താ​വ​സ്ഥ​യി​ലാ​യ സാ​ഹ​ച​ര്യ​മാ​ണ് പി​ജി പ​രീ​ക്ഷ​യി​ൽ ഉ​ണ്ടാ​യ​ത്.

വ​ള​രെ കു​റ​ഞ്ഞ വി​ദ്യാ​ർ​ഥി​ക​ളു​ള്ള പി​ജി പ​രീ​ക്ഷ​ക​ൾ​ക്ക് പോ​ലും പ്രാ​യോ​ഗി​ക​മ​ല്ലാ​തി​രു​ന്ന ഓ​ണ്‍​ലൈ​ൻ രീ​തി ബി​രു​ദ പ​രീ​ക്ഷ​ക​ൾ​ക്കു ന​ട​പ്പാ​ക്കു​ന്ന​തു പ​രീ​ക്ഷാ സ​ന്പ്ര​ദാ​യ​ത്തെ പൂ​ർ​ണ​മാ​യി ത​ക​ർ​ക്കു​മെ​ന്ന​തി​നാ​ൽ ന​ട​പ​ടി​യി​ൽ നി​ന്നു കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി അ​ധി​കൃ​ത​ർ പി​ൻ​മാ​റ​ണ​മെ​ന്നു സി​കെ​സി​ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പി.​എം സ​ലാ​ഹു​ദീ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ.​അ​ബ്ദു​ൾ ജ​ലീ​ൽ ഒ​താ​യി,ട്ര​ഷ​റ​ർ ഡോ.​മു​ഹ​മ്മ​ദ് നൂ​റു​ൽ അ​മീ​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ബി​രു​ദ കോ​ഴ്സു​ക​ൾ​ക്ക് ആ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളു​ള്ള നി​ര​വ​ധി കോ​ള​ജു​ക​ളു​ണ്ട്. കു​റ​ഞ്ഞ സ​മ​യ​ത്തി​ന​കം ഇ​ത്ര​യും ചോ​ദ്യ പേ​പ്പു​ക​ൾ പ്രി​ന്‍റെ​ടു​ക്കാ​നും ക്ര​മീ​ക​രി​ക്കാ​നും അ​തോ​ടൊ​പ്പം ചോ​ദ്യ പേ​പ്പ​റു​ക​ളു​ടെ ര​ഹ​സ്യ​സ്വ​ഭാ​വം നി​ല​നി​ർ​ത്താ​നും നേ​രി​ടു​ന്ന പ്ര​യാ​സം സ​ർ​വ​ക​ലാ​ശാ​ലാ അ​ധി​കാ​രി​ക​ൾ​ക്ക് മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ന്നു അ​ധ്യാ​പ​ക സം​ഘ​ട​ന നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

അ​ക്കാ​ഡ​മി​ക വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന​വ​ർ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നു സം​സ്ഥാ​ന ട്ര​ഷ​റ​ർ ഡോ. ​ടി മു​ഹ​മ്മ​ദ​ലി, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​ടി.​കെ ഉ​മ​ർ ഫാ​റൂ​ഖ്, ഭാ​ര​വാ​ഹി​ക​ളാ​യ ഡോ.​ഇ.​എ​ഫ് വ​ർ​ഗീ​സ്, ഡോ ​മു​ഹ​മ്മ​ദ് അ​സ്ലം തു​ട​ങ്ങി​യ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.