പെ​രു​വ​ണ്ണാ​മൂ​ഴി​യി​ൽ പു​ലിയിറങ്ങി; നാ​ട്ടു​കാ​ർ ഭ​യാ​ശ​ങ്ക​യി​ൽ
Thursday, January 20, 2022 12:31 AM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ​ണ്ണാ​മൂ​ഴി വ​ട്ട​ക്ക​യം വ​നാ​തി​ർ​ത്തി​യി​ൽ ഓ​നി​പ്പു​ഴ​യോ​ര​ത്ത് പു​ള്ളി​പ്പു​ലി​യി​റ​ങ്ങി. ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ പു​ഴ​യി​ൽ മീ​ൻ പി​ടി​ക്കാ​ൻ പോ​യ​വ​രാ​ണ് പു​ലി​യെ ക​ണ്ട​ത്. കു​ര​ങ്ങു ശ​ല്യം നേ​രി​ടു​ന്ന ഭി​ന്ന​ശേ​ഷി ക​ർ​ഷ​ക​ൻ എം.​എ. ജോ​ൺ​സ​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ നി​ന്നു 150 മീ​റ്റ​ർ അ​ക​ലെ കാ​ട്ടി​ലാ​ണി​ത്.

പെ​രു​വ​ണ്ണാ​മൂ​ഴി ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സി​ന്‍റെ സ​മീ​പ ഭാ​ഗ​മാ​ണു വ​ട്ട​ക്ക​യം. പ​ഴ​യ റ​ബ​ർ ന​ഴ്സ​റി​ക്കു സ​മീ​പം പു​ള്ളി​പ്പു​ലി​യെ ക​ണ്ട​താ​യ വി​വ​രം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭ​യ​ച​കി​ത​രാ​ണ്. വ​ന​പാ​ല​ക​ർ ജീ​പ്പി​ൽ സ​ഞ്ച​രി​ച്ച് പു​ലി​യെ തെ​ര​യു​ക​യാ​ണ്.