എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച​തി​ൽ പ്ര​തി​ഷേ​ധം
Thursday, January 20, 2022 12:28 AM IST
പേ​രാ​മ്പ്ര: ജി​വി​എ​ച്ച്എ​സ്എ​സ് മേ​പ്പ​യ്യൂ​രി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​യ എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രെ എ​സ്എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘം ചേ​ർ​ന്ന് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ മേ​പ്പ​യ്യൂ​ർ പ​ഞ്ചാ​യ​ത്ത് എം​എ​സ്എ​ഫ് ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു. അ​ർ​ധ വാ​ർ​ഷി​ക പ​രീ​ക്ഷ ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ സം​ഘം ചേ​ർ​ന്നെ​ത്തി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് എം​എ​സ്എ​ഫ് ആ​രോ​പി​ച്ചു.

പ്ര​വ​ർ​ത്ത​ക​രെ മ​ർ​ദി​ച്ച​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മ​ന്നും സ്കൂ​ൾ പ​രി​സ​ര​ത്ത് രാ​ത്രി കാ​ല​ങ്ങ​ളി​ൽ സം​ഘ​ടി​ച്ച് കൊ​ടി തോ​ര​ണ​ങ്ങ​ളും മ​റ്റും ന​ശി​പ്പി​ക്കു​ന്ന​വ​രെ നി​യ​മ​ത്തി​ന് മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്നും മേ​പ്പ​യ്യൂ​ർ പ​ഞ്ചാ​യ​ത്ത് എം​എ​സ്എ​ഫ് പ്ര​സി​ഡ​ന്‍റ് വി.​എം. അ​ഫ്സ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കെ. ഫ​സ​ലു​റ​ഹ്മാ​ൻ എ​ന്നി​വ​ർ പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.