എ​ച്ച്എ​ഫ് സ​ൺറൈ​സ് സ്റ്റു​ഡ​ൻ​സ് റേ​ഡി​യോ​യു​മാ​യി വേ​ന​പ്പാ​റ എ​ച്ച്എ​സ്
Thursday, January 20, 2022 12:28 AM IST
തി​രു​വ​മ്പാ​ടി: കോ​വി​ഡ് കാ​ല​ത്ത് കു​ട്ടി​ക​ള​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക പി​രി​മു​റു​ക്കം ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വേ​ന​പ്പാ​റ സ്ക്കൂ​ളി​ൽ എ​ച്ച്എ​ഫ് സ​ൺ റൈ​സ് സ്റ്റു​ഡ​ൻ​സ് റേ​ഡി​യോ​യു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ. ന്യൂ​സ് റീ​ഡിം​ഗ്, ഇ​ന്ന​ത്തെ ചി​ന്താ​വി​ഷ​യം, ക​വി​ത, ഗാ​നം, ക​ഥാ​വ​ത​ര​ണം, കോ​വി​ഡ്കാ​ല അ​നു​ഭ​വ വി​വ​ര​ണം, നാ​ട​ൻ​പാ​ട്ട് എ​ന്നി​ങ്ങ​നെ വ്യ​ത്യ​സ്ത​മാ​യ പ​രി​പാ​ടി​ക​ളി​ലൂ​ടെ കു​ട്ടി​ക​ളി​ലെ സ​ർ​ഗാ​ത്മ​ക ക​ഴി​വു​ക​ൾ സ്കൂ​ൾ റേ​ഡി​യോ​യി​ലൂ​ടെ പു​റ​ത്ത് കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് സ്കൂ​ൾ.

ന​ട​നും ഡ​ബ്ബിം​ഗ് ആ​ർ​ട്ടി​സ്റ്റും കോ​വി​ഡ്കാ​ല ക​ഥാ​ശ്വാ​സം പ​രി​പാ​ടി​യി​ലൂ​ടെ ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച ക​ലാ​കാ​ര​ൻ ബ​ന്ന ചേ​ന്ന​മം​ഗ​ല്ലൂ​ർ സ്കൂ​ൾ റേ​ഡി​യോ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ആ​മു​ഖ​ഭാ​ഷ​ണ​ത്തി​ലൂ​ടെ റേ​ഡി​യോ പ്രോ​ഗ്രാം കു​ട്ടി​ക​ളി​ലെ​ത്തി​ച്ചു. ടി​യാ​ര സൈ​മ​ൺ, സി​മി ഗ​ർ​വാ​സി​സ്, ക്രി​സ് മ​രി​യ വി​ൽ​സ​ൺ, ലെ​ന ആ​ന്‍റോ, സ്വാ​ലി​ഹ, ഫ​ർ​ഹാ​ന സാ​ദ്ദി​ഖ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.