പൊ​ടി​മ​യം: ച​ക്കി​ട്ട​പാ​റ ഗ്രാ​മ​സ​ഭ​യി​ൽ പ്ര​മേ​യം പാ​സാ​ക്കി നാ​ട്ടു​കാ​ർ
Wednesday, January 19, 2022 12:32 AM IST
ച​ക്കി​ട്ട​പാ​റ: ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്ത് നി​വാ​സി​ക​ൾ ഏ​തു വ​ഴി​യെ പോ​യാ​ലും പൊ​ടി​യി​ൽ കു​ളി​ച്ച് യാ​ത്ര ചെ​യ്യേ​ണ്ടി വ​രു​ന്ന ദു​ര​വ​സ്ഥ​. ഈ ​ഗ​തി​കേ​ട് മാ​സ​ങ്ങ​ളാ​യി ഇ​വ​ർ അ​നു​ഭ​വി​ക്കു​ന്നു. പെ​രു​വ​ണ്ണാ​മൂ​ഴി പേ​രാ​മ്പ്ര റൂ​ട്ടി​ൽ പൈ​പ്പി​ട​ൽ, ച​ക്കി​ട്ട​പാ​റ ചെ​മ്പ്ര പേ​രാ​മ്പ്ര റോ​ഡും, ച​ക്കി​ട്ട​പാ​റ താ​ന്നി​ക്ക​ണ്ടി പേ​രാ​മ്പ്ര റോ​ഡും വി​ക​സ​ന പ്ര​വ​ർ​ത്തി​യു​ടെ പേ​രി​ൽ കു​ത്തി​പ്പൊ​ളി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.​

സ​പ്പോ​ർ​ട്ടു ഡാം ​പ്ര​വ​ർ​ത്തി ന​ട​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ പെ​രു​വ​ണ്ണാ​മൂ​ഴി ടൂ​റി​സ്റ്റു കേ​ന്ദ്രം വൃ​ഷ്ടി പ്ര​ദേ​ശ​വും ഇ​പ്പോ​ൾ പൊ​ടി​യി​ൽ കു​ളി​ച്ചി​രി​ക്കു​ക​യാ​ണ്. കാ​ൽ​ന​ട​ക്കാ​രും ഇ​രു​ച​ക്ര​വാ​ഹ​ന​ക്കാ​രുമാ​ണ് ഏ​റെ ക​ഷ്ട​പ്പെ​ടു​ന്ന​ത്. ബ​സ് യാ​ത്ര​ക്കാ​രു​ടെ സ്ഥി​തി​യും മ​റി​ച്ച​ല്ല. പാ​ത​യോ​ര ക​ച്ച​വ​ട​ക്കാ​രും സ്ഥാ​പ​ന ജീ​വ​ന​ക്കാ​രും ദു​രി​തം പേ​റു​ക​യാ​ണ്. പൊ​ടി ശ്വ​സി​ച്ച് കു​ട്ടി​ക​ൾ​ക്ക​ട​ക്കം വ​ലി​വു രോ​ഗം കൂ​ടു​ന്നു​ണ്ട്. പ്ര​ശ്നം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ക്കി​ട്ട​പാ​റ ഗ്രാ​മപ​ഞ്ചാ​യ​ത്ത് വാ​ർ​ഡ് പ​തി​നൊ​ന്നി​ലെ ഗ്രാ​മ​സ​ഭ​യി​ൽ വ​ന്നു. ഇ​ത് പ്ര​മേ​യ​മാ​യി പ​രി​ഗ​ണി​ച്ച് അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നു പ്ര​സി​ഡ​ന്‍റ് കെ.​സു​നി​ൽ സ​ഭ​യെ അ​റി​യി​ച്ചു.